2017-02-18 16:14:33 News
രാഷ്ട്രരെയാക്കാരുടെ ഭാഷയിൽ പറഞ്ഞാൽ ഇതൊരു അടവ് നയത്തിന്റെ ഭാഗം ആണ്. ശ്രീ ജോസ്‌ഫ് എഴുതിയതിനോട് പൂർണമായും യോജിക്കുന്നു. ഫ്രാൻസിസ് പപ്പയും അതൊക്കെ തന്നെ ആണ് കാണിക്കുന്നത്. ഒരു നല്ല പപ്പ എന്ന് ജനത്തെകൊണ്ട് പറയിക്കാം എന്നല്ലാതെ യാതൊരു മാറ്റവും കൊണ്ടുവരാൻ അദ്ദേഹത്തെ കൊണ്ടാവില്ല. അതുപോലെ തന്നെയേ പുഞ്ചക്കോണം അച്ഛന്റെ വാക് ചാതുര്യവും. ആദ്യമേ തന്നെ ഈ ടിപ്പർ ലോറി പെരുകും പോലുള്ള ഈ മഹാ ഇടയന്മാരുടെ പെരുപ്പം കുറക്കണം. നാട്ടിലും വിദേശത്തും ഈ ചുവന്ന കുപ്പായക്കാരെ കൊണ്ടുള്ള അനുഗ്രഹം കൊണ്ട് പോറുതി മുട്ടിയിരിക്കയാണ്. കൊച്ചിയിൽ നിന്നും ഗൾഫ് ഫ്ലൈറ്റിൽ എല്ലാത്തിലും തന്നെ ഒരെണ്ണം ഉറപ്പാണ്. എങ്ങോട്ടാ തിരുമേനി, ചിക്കാഗോയിൽ ഒരു മാമോദീസ ഉണ്ട് അല്ലെങ്കിൽ കുവൈറ്റിൽ ഒരു കുഞ്ഞിനെ എഴുത്തിനിരുത്തണം. ലാളിത്യം കൊണ്ട് ഫസ്റ്റ് ക്ലാസ്സിൽ യാത്ര ചെയ്യില്ല ബിസിനസ് ക്ലാസ് ആയാലും മതി. കഴിഞ്ഞ ആഴ്ച 15 മെത്രാൻമാർ ഒരുമിച്ചു ഗൾഫിലെ ഒരു ബിസിനസ് ക്ലാസ്സ് ലോഞ്ചിൽ ഇരിക്കുന്ന പടം ആരോ സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത് കണ്ടു. കോടികൾ വിലമതിക്കുന്ന ആഡംബരക്കാറിൽ ആണ് സഞ്ചാരം. അതിനും പുറമെ ഫാൻസി നമ്പർ ടാഗിന് ലക്ഷങ്ങളും മുടിക്കുന്നു. എന്നിട്ടു യേശുവിന്റെ ലാളിത്യത്തെ കുറിച്ച് പ്രസംഗവും. 
orthdoxvala FL 2017-02-18 14:54:17 News
you know very well no one is going to read this tail less long article. You are also a big part of the problem. People are tired of empty speeches and long letters. Many of the meetings i have attented, you were very pushy and stubborn to your ideas. Reform yourself and lead by example,
Dr.Sasi 2017-02-18 14:40:57 News
0പദ്യം (ഋഗ്വേദം ), ഗദ്യം (യജുർവേദം  ), ഗീതം (സാമവേദം )ത്രീദ വിഭക്ക്‌തം സാഹിത്യം . അനാദി അനന്തമായ ആർഷ  സംസുകൃതിയിലേക്കു  നോക്കുമ്പോൾ  മതങ്ങൾ എന്നാണ്  ഉണ്ടായതു ? അകലെയല്ല !!ഈശ്വരൻ  ഒരിക്കലും  ഒരു മതത്തിന്റെയും പിടിയിലല്ല ! ഈഡ്ഡ  എന്ന ധാതുവിൽ  നിന്നാണ് ഈശ്വരൻ എന്ന ശബദം ഉണ്ടായിട്ടുള്ളത്  !!  ഈഡ്ഡ എന്നാൽ ഈശ്വനം ചെയ്യുന്നവൻ ! അതായതു എല്ലാത്തിനെയും നിയന്ത്രിക്കുന്നവൻ !! അണു മുതൽ ബ്ര്ഹമണ്ഡം വരെ നിയന്ത്രിക്കുന്നവൻ !!ഋഷി എന്ന ശബദം  ഋഗ് ധൗ  എന്ന  ധാതുവിൽ നിന്നാണ് ഉണ്ടായിട്ടുള്ളത് .   രണ്ടു അർത്ഥം  ധാതുവിൽ ഉണ്ട്  ! സത്യത്തെ ദർശിച്ചവർ ! മന്ത്ര ദർശികൾ !! ഋഗ് ധൗ എന്ന  ധാതുവിൽ മറ്റൊരു  അർത്ഥം വേദങ്ങളിൽ പ്രചരിതമായിട്ടുണ്ട് . മാർഗദർശികൾ ,ഗമിക്കുന്നവർ , സഞ്ചരിക്കുന്നവർ ,വഴികാട്ടികൾ ,ഏതു അർത്ഥവും സാഹിത്യ ചിന്താസരണികൾക്കു  നവ്യത ഉണ്ടാക്കാനുള്ള അവസര മായി കാണാവുന്നതാണ്.ഇതെല്ലാം നല്ല ഒരു വേദിയിൽ പറയുവന്നതാണ് . 

(Dr.Sasi)

വിദ്യാധരന്‍ 2017-02-18 13:44:37 News
വിവാദങ്ങള്‍ ഒന്നുമില്ലേലും എന്തെങ്കിലും പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുവാനുള്ള പ്രാഞ്ചിമാരുടെ ഓരേ കഷ്ടപാടേ.

ജാതി സംഘടനയായ നാമത്തെ ഫൊക്കാനയില്‍ പ്രതിനിധീകരിക്കാന്‍ ചെന്നതിനെ ന്യായീകരിക്കുകയാണല്ലോ. വളരെ കഷ്ടം.
Viswasi 2017-02-18 10:23:57 News
Dear Father, Instead of putting your aggrevations on paper, please do something on your behalf. Anyone can do PARVATHA PRASANGANGAL.  Do something and show an example even if it is a simple one.  
Joseph 2017-02-18 09:29:40 News
ഈ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന മിക്ക കാര്യങ്ങളും ഫ്രാൻസിസ് മാർപ്പാപ്പാ കഴിഞ്ഞ ഏതാനും വർഷങ്ങളായി പൗരാഹിത്യ ലോകത്തെ ബോധിപ്പിച്ച സംഗതികൾ തന്നെയാണ്. വിപ്ലവകാരിയായ ഫ്രാൻസീസ് മാർപ്പാപ്പാ പറയുന്ന കാര്യങ്ങൾ പലപ്പോഴും കേരളത്തിലെ ക്രിസ്ത്യൻ മാധ്യമങ്ങളായ ദീപിക, മലയാള മനോരമ പത്രങ്ങൾ പ്രസിദ്ധീകരിക്കാറില്ല. പരസ്യങ്ങൾക്കും പത്രങ്ങളുടെ പ്രചരണങ്ങൾക്കും സഭാ നേതൃത്വത്തിന്റെ സഹായം ആവശ്യമായതാണ് അവരെ ശരിയായ  വാർത്തകളിൽ നിന്നും പിന്തിരിപ്പിക്കാനുള്ള കാരണവും.  

അർഹിക്കാത്ത ബഹുമാനം പുരോഹിതർക്കും ബിഷപ്പുമാർക്കും ജനം കല്പിക്കാറുണ്ട്. അവരെ കാണുമ്പോൾ കൈകളും പാദങ്ങളും മുത്തുക, കൈകൂപ്പുക, അതെ തിരുമേനി, അതേയതെയെന്നു പറഞ്ഞു വെഞ്ചാമരം വീശുക, പിതാവേ, തിരുമേനിയെന്നു വിളിക്കുക, മുതലായ വൈകൃതങ്ങളായ ആചാരങ്ങൾ വിശ്വസികളെയും പുരോഹിതരെയും രണ്ടു തട്ടുകളാക്കുന്നു. ഭൂമിയിൽ ആരെയും പിതാവെന്ന് വിളിക്കരുതെന്ന ബൈബിൾ വചനവും  മറക്കുന്നു. സമത്വമായിരുന്നു യേശു വിഭാവന ചെയ്തതും. 

കോടിക്കണക്കിന് വിശ്വാസികളെ പിഴിഞ്ഞുകൊണ്ടു ആഡംബരമേറിയ പള്ളികൾ നിർമ്മിക്കും. പള്ളി കൂദാശ ചെയ്തു കഴിയുന്ന ദിവസം പള്ളിയ്ക്കുവേണ്ടി പണം മുടക്കിയവർക്ക് അന്നുമുതൽ   യാതൊരു അവകാശവുമില്ല. പള്ളി പുരോഹിതന്റെ തറവാട്ടു സ്വത്തുപോലെയുമാകും.

വരുന്ന തലമുറകൾക്കു വേണ്ടിയാണ് പള്ളി പണിയുന്നതെന്ന പഞ്ചാരവാക്കുകളും മുഴക്കിക്കൊണ്ടിരിക്കും. കൊടുങ്ങല്ലൂർ, കോട്ടപ്പുറത്തുള്ള നാലരയേക്കർ സ്ഥലവും സെന്റ് തോമസ് ദേവാലയവും അവിടുത്തെ ബിഷപ്പ് ഇടവകക്കാരോട് ആലോചിക്കാതെ അടുത്തയിടെ വിറ്റു. ഇടവകക്കാരുടെ ശക്തമായ പ്രതിക്ഷേധവും അവരുടെമേൽ പോലീസ് പീഡനവും നടന്നു കൊണ്ടിരിക്കുന്നു. ഇടവകക്കാരുടെ വിയർപ്പുകൊണ്ട് പണിത ദേവാലയം ഒരു ബിഷപ്പിന് ഇഷ്ടംപോലെ, തറവാട്ടു സ്വത്തുപോലെ കൈകാര്യവും ചെയ്യാം. അത്തരം പൈശാചിക വ്യവസ്ഥകളാണ് സഭകൾക്കുള്ളിലുള്ളത്.     

ഒരു കുഞ്ഞു ജനിക്കുമ്പോൾ രാജയോഗം എന്ന് പണ്ട് ജോത്സ്യമാർ പറയുമായിരുന്നു. ഇന്ന് ആ യോഗം കിട്ടിയിരിക്കുന്നത് മെത്രാന്മാർക്കാണ്. വിവരമില്ലാത്ത പ്രായത്തിൽ പത്താം ക്ലാസ് കഴിയുമ്പോൾ ഏതെങ്കിലും സെമിനാരിയിൽ ചേരും. പുറം ലോകമായുള്ള ബന്ധം അതോടെ അവസാനിക്കും. പിന്നെ സൗജന്യ ഭക്ഷണം, സൗജന്യ വിദ്യാഭ്യാസം. എല്ലാം അവരുടെ കുഞ്ഞാടുകളുടെ ചെലവിൽ നടക്കും. കൂടാതെ രാജകീയ കൊട്ടാരം. ആകാശം മുട്ടെ പള്ളികൾ. മുത്തുകുടകളുമായുള്ള എഴുന്നെള്ളിപ്പും പോവുന്ന വഴിയേ വെടിക്കെട്ടും. മറ്റൊരു ലോകമുണ്ടെന്നു പറഞ്ഞു ഭയപ്പെടുത്തി പിന്നെയും പിന്നെയും രൂപാ...താ വികസിപ്പിച്ചുകൊണ്ടിരിക്കും.  

വിശ്വാസികളുടെ പണം കൊണ്ട് തിന്നു ജീവിക്കുന്നവരായ ഈ രാജപ്രഭൃതികൾ അവരെ തീറ്റിപോറ്റുന്നവരെ അടിമകളായും കരുതും. ആഡംബരമേറിയ കാറ്, വിമാനത്തേൽ ഒന്നാം ക്‌ളാസ് യാത്ര, ഏതു രാജ്യത്ത് ചെന്നാലും സ്വീകരിക്കാൻ ലിമോസിയൻ വണ്ടികൾ,  ഇങ്ങനെ പോവുന്നു ക്രിസ്തു പിൻഗാമികളുടെ ജീവിതം. ക്രിസ്തു ഇന്നുണ്ടായിരുന്നെകിൽ കഷ്ടം കഷ്ടമെന്നു പറയുമായിരുന്നു. 

കടൽത്തീരത്തു മീൻ പിടിച്ചു കഴിഞ്ഞിരുന്ന പത്രോസിന്റെയും കൂടാരം കെട്ടി ജീവിച്ചിരുന്ന പൗലോസിന്റെയും പിൻഗാമികളാണിവർ. ഇട്ടിരിക്കുന്ന ഇവരുടെ കുപ്പായത്തിന്റെ വില മാത്രം മതി ദരിദ്രനായ ഒരുവന്റെ ഒരു മാസത്തെ വിശപ്പകറ്റാൻ.

ഇടയൻ പണ്ട് ആടുകളുടെ പുറകെ സഞ്ചരിക്കുമായിരുന്നു. ആടുകളെ തീറ്റുന്നത് ഇടയനായിരുന്നു. ഇന്ന് ഇടയനെ തീറ്റാൻ ആടുകൾ വേണം. ആടുകളുടെ മാംസവും ഇടയൻ ഭക്ഷിക്കും.
James Mathew, Chicago 2017-02-18 08:48:48 News
മഞജു വാര്യർ നല്ല നടിയാണ്. എന്നാൽ മാധവിക്കുട്ടിയെ അവതരിപ്പിക്കാൻ അവർ പോരാ. അഭിനയം മാത്രം പോരല്ലോ ആകാരവും വേണ്ടേ?
പാർവ്വതി ജയറാം നന്നാകുമായിരുന്നു. കന്നട നടി
വിനയപ്രസാദ്‌ നന്നാകും. ബാല്യ യൗവ്വന കാലത്തിനു ഒരു നടിയെ കണ്ടെത്തണം. അതിനായി കമല കണ്ടെത്തിയ പാർവതി മേനോൻ നല്ലതായിരുന്നു പക്ഷെ അവർക്ക് മുഴുനീള റോൾ വേണമെന്ന് ശാഠ്യം.
വായനക്കാരൻ 2017-02-18 07:40:53 News
ഈശ്വരനെ മതത്തിന്റ പിടിയിൽ നിന്ന് മോചിപിച്ച് മനുഷ്യരിലേക്ക് ഇറക്കി കൊണ്ടുവരിക എന്നതാണ് സാഹിത്യകാരന്റെ ധർമ്മം.. സ്നേഹത്തിന്റെയും കരുണയുടെയും അറിവിന്റെയും പ്രതീകവുമായ ഈശ്വരൻ ഇന്ന് മനുഷ്യനുമായി യുദ്ധത്തിലാണ്. അതിനു കാരണക്കാർ മതത്തിന്റെ കാവൽക്കാരാണ്. സാഹിത്യകാരന്മാർ ഇന്ന് മതത്തിന്റെ വിടുവേല ചെയ്യുന്നവരായി തോന്നുന്നു.  ക്രൈസ്തവ മതത്തിന്റെ വക്താവായ്‌ ഗുണ്ടർട്ട് വന്നെങ്കിലും അദ്ദേഹത്തിൻറെ സാഹിത്യ പ്രവർത്തനങ്ങളിൽ അതിന്റെ പ്രസരണം കാണുന്നില്ല.  എന്നാൽ സാഹിത്യത്തിയെത്തെ അദ്ദേഹം ഏതു വ്യക്തിയെയാണോ പ്രതിനിധാനം ചെയ്തത് ആ വ്യക്തിയുടെ ഏറ്റവും വലിയ സവിശേഷതയായ 'മനുഷ്യ സ്നേഹം' പ്രതിനിധാനം ചെയ്‌തു കാണുന്നു. ഗുണ്ടർട്ട് എന്ന പേര് ഓർക്കുമ്പോൾ അദ്ദേഹം ഒരു ക്രിസ്ത്യൻ മിഷനറി ആയിരുന്നു എന്ന കാര്യവും സ്വതേ നാം ഓർത്തുപോകുന്നു.  യേശുവിന്റെ സുവിശേഷത്തിന്റെ അന്തസത്തയും ഇതാണ് . 'എന്റെ പ്രവർത്തികളെ നോക്കി എന്റെ ഉദ്യേശത്തെ വിലയിരുത്തുക' എന്ന സന്ദേശം.  മതത്തിൽ നിന്ന് സാഹിത്യം ഉണ്ടായി എന്നാണ് എന്റെ വിചാരം . സാമവേദവും സങ്കീർത്തനങ്ങളും ഈശ്വരനെ സ്തുതിക്കാൻ എഴുതിയ കാവ്യങ്ങളാണ്. അതാവട്ടെ ദൈവത്തെ അന്വേഷിക്കുന്നവരുടെ 'മതം' (അഭിപ്രായം, ചിന്ത )  ആയിരുന്നു. പിന്നീട് ആ മതം വളർന്നു സംഘടിമായി ഇന്ന് മനുഷ്യ രാശിയുടെ സ്വാതന്ത്ര്യത്തിനു ഭീഷണിയായി മാറിയിരിക്കുന്നു.
വിദ്യാധരൻ 2017-02-17 22:11:26 News
വേദമെന്ന പദത്തിന്റെ അർത്ഥം ജ്ഞാനമാണ്. പരിപൂർണ്ണ ജ്ഞാനം ഈശ്വരനും.  വേദത്തിന് യാജഞികം, ദൈവതം, ആത്മീയം എന്നിങ്ങനെ മൂന്നുവിധമർത്ഥങ്ങളുണ്ടെന്ന് ശ്രീ യാസ്കൻ സൂചിപ്പിക്കുന്നു.  യാജഞികാർത്ഥമെടുത്താൽ സർവ്വാർപ്പണത്തിന്റെ പ്രതീകമായ യജ്ഞത്തിന്റെ തത്വപരവും അനുഷ്ഠാനപരവുമായ പൂർത്തി അതിൽ കാണാം. ദൈവതമായെടുത്താൽ പേർകൊണ്ട് പലദേവന്മാരെയും പരാമർശിക്കുന്നുണ്ടെങ്കിലും എല്ലാദേവന്മാരും ഒന്നാണെന്നും ഓരോ ദേവനും എല്ലാദേവന്മാരുമാണെന്നും, നാനാത്വത്തിലേകത്വം സുവിശദമായി വേദത്തിൽ കാണാം.  വേദവ്യാസൻ, വേദങ്ങളെ നാലായി വ്യസിച്ചപ്പോൾ ഏറ്റവും മഹത്തായ ഭാഗമാണ് ഋഗ്വേദമായി വിഭചിക്കപ്പെട്ടതെന്നു കരുതണം .  സർവ്വേശ്വരനിൽ നിന്ന് ഋക്കുകൾ മുൻപ് ഉണ്ടായെതെന്നു പറയുന്നു ഋക്ക് എന്നാൽ അർച്ചനയെന്നർത്ഥം 

 വേദത്തിലെ ഋഷിമാർ മന്ത്ര കർത്താക്കളല്ല മന്ത്ര ദൃഷ്ടാക്കൾ മാത്രമാണെന്നാണ് പൂർവ്വമതം.  മന്ത്രങ്ങളിലെ ആശയം ഋഷിമാർ ദർശിച്ചതാവാം. പിന്നീടത് അവരുടെ വാക്കിലൂടെ വന്നതാവാം. എന്നാലും ഈശ്വരനെ (ഈശ്വരൻ മതത്തിന്റെ പിടിയിലാണല്ലോ ) സ്തുതിക്കാൻ ഋഷിമാർ ദർശിച്ച മാത്രയിൽ അത് വാക്കിലൂടെ രൂപാന്തരപ്പെട്ടു കവിതയായി വേദമായി പരിണമിച്ചതാവം .  ഋഗ്വേദം, ഈശ്വരനെ സ്തുതിക്കാൻ ഉണ്ടായവണെങ്കിൽ, ആ സ്തുതിഗീതങ്ങൾ തീർച്ചയായും സാഹിത്യമായി  മാറിയതാവാം.. ഈശ്വര സ്തുതിയാവട്ടെ മതപരവും .

അക്ഷേത്രവിൽ ക്ഷേത്രവിദംഹ്യപ്രാടു 
സപ്രൈതിക്ഷേത്ര വിദാനു ശിഷ്ടം (ഋഗ്വേദം  7 -7 -30 )

(അറിവറ്റവൻ അറിവുറ്റവനോട് ചോദിക്കുന്നു)
James Mathew, Chicago 2017-02-17 18:24:21 News
നിരീക്ഷകൻ ഇങ്കളീഷിൽ എഴുതിയ കമന്റ് നിരീക്ഷിക്കുമ്പോൾ മനസ്സിലാകുന്നത് ചില ഒന്നിനും കൊള്ളാത്ത പുസ്തകങ്ങൾ വീണ്ടും വീണ്ടും പ്രകാശനകർമ്മം നടത്തുന്നു, അതേക്കുറിച്ഛ് ചർച്ച ചെയ്ത ചെയ്ത സമയം കളയുന്നു.  അതൊന്നും നിരൂപങ്ങളല്ല വെറും പുറം ചൊറിയാലാണ്. ചർച്ചകളിൽ ആരോ എല്ലായ്പ്പോഴും അവർ എഴുതിയത് വായിക്കുന്നു, മറ്റുള്ളവർക്ക് അവസരം കൊടുക്കുന്നില്ല. നിരീക്ഷകന്റെ നിരാശ അതിൽ പ്രകടമാണ്.  എഴുത്തുകാർ മാത്രമല്ല വായനക്കാരെ കൂടെ പങ്കെടുപ്പിച്ച് ചർച്ചകൾ നടത്തുക. ഇനി ഡോക്ടർ ശശിയും ശ്രീ വിദ്യാധരനുമായി മതത്തെയും സാഹിത്യത്തെയും കുറിച്ച് ചർച്ച് ചെയ്ത ഇ മലയാളിയും അമേരിക്കൻ മലയാള സാഹിത്യവും സമ്പന്നമാക്കാട്ടെ. എല്ലാവര്ക്കും ആശംസകൾ!!
Truth and Justice 2017-02-17 17:03:26 News
Don't say that Indian companies are ignorant.They do lot of things. Once they put mud on FDA and bring lot of food items imported to this country. It is TRUTH and Justice. Now US FDA are so vigilant.Our Achayans are so smart doing lot of cunningness
Dr.Sasi 2017-02-17 16:56:52 News

സാഹിത്യമില്ലാതെ ഇവിടെ മതമുണ്ടായിട്ടില്ല.വേദ സാഹിത്യത്തിൽനിന്നാണ് സർവമതങ്ങളുടെയും മാതാവുണ്ടായിട്ടുള്ളത് !

(Dr.Sasi)

Raju Mylapra 2017-02-17 16:06:21 News
Jayan, Congratulations and all the best.  I would have been participated, if I knew about the program.
Anyway, hope to see you soon. Raju
no to thattipp 2017-02-17 15:40:16 News
അമേരിക്കന്‍ തൊഴിലാളികള്‍ക്കും അമേരിക്കന്‍ നിയമത്തിനും എതിരെ തട്ടിപ്പ് നടത്തിയാല്‍ തട്ടിപ്പ് അല്ലേ? അതിനു കൂട്ടു നിക്കുന്നത് ഇവിടത്തെ കമ്പനികളാണു താനും. 
American 2017-02-17 15:20:31 News
ഗ്രേറ്റ് ഐഡിയ great title of the story.  നമ്മളുടെ പ്രശ്നങ്ങൾ കേരള ജനതയുടെ മുന്നിൽ അവതരിപ്പിക്കുക.  എന്നിട്ട് പറയുക " ഫൊക്കാനയ്‌ക്കൊരു ഡോളർ " പ്ളീസ് വല്ലതും തരണേ കേരള ജനതെ..  അച്ചായന്റെ കാഞ്ഞ  ബുദ്ധി തന്നെ ..