വിദ്യാധരൻ 2017-10-13 07:02:37 News
ഹോളിവുഡ്‌ഡിലെ ഹാർവി വൈൻസ്റ്റൈൻ എന്ന ലൈംഗിക  മൃഗത്തിന്റെ  നാണംകെട്ട കഥയുടെ ചുരുൾ അഴിയുമ്പോൾ അതിൽ ബലിയാടായവരുടെ എണ്ണം കൂടുകയാണ് .  പണത്തിന്റെയും പ്രതാപത്തിന്റെയും മറവിൽ നിന്ന് സ്ത്രീകളുടെമേൽ ചാടി വീഴുന്നവർ അമേരിക്കയിൽ മാത്രമല്ല കേരളത്തിലും ഉണ്ടന്നുന്നള്ളതിൽ അത്ഭുതം തോന്നുന്നിന്നില്ല .  സ്വന്തം മകളുടെയോ ഭാര്യയുടെയോ മേൽ ഇവനൊക്കെ ചാടി വീഴുന്നതുവരെ  ഇത്തരക്കാരെ തോളിൽ ഏറ്റി നടക്കുന്ന ജനനത്തിന് ഉദാഹാരണമാണ് കേരളത്തിലെ  ബോധം ഇല്ലാത്ത ആരാധകരുടെ കൂട്ടം .  എന്നാൽ സ്ത്രീകൾ നാണക്കേടിന്റെയും അപമാനത്തിന്റെയും ഭാരത്താൽ ഇരുളടഞ്ഞ മുറികളിൽ കഴിയുന്ന കാലം കഴിഞ്ഞിരിക്കുന്നു എന്നതിന് തെളിവാണ് രമ്യയെപ്പോലുള്ളവർ   കൂടുതൽ സ്ത്രീകൾ മുന്നോട്ട് വന്ന് ഈ പകൽമാന്യന്മാരുടെ മുഖമൂടി പിച്ചി ചീന്താൻ സന്നദ്ധരാകുമ്പോൾ ഇവന്റെയൊക്കെ  ദുർവാസനകൾ താനെ 'ചുങ്ങി ചുരുങ്ങി'  പൊയ്ക്കൊള്ളും.  എല്ലാവിധ ആശംസകളും 
കവി 2017-10-12 23:53:01 News
അന്നൊരു കവിത ഞാൻ കുറിക്കുന്ന നേരത്തവൾ 
വന്നെനിക്കേകിയൊരു ചുടുചുംബനം 
ആരാണ് നീയെന്നും നിനക്കെന്താണ് വേണ്ടതെന്നും 
ആരാഞ്ഞപ്പോളവൾ കണ്ണടച്ചന്നെ സൈറ്റടിച്ചു 
"നിങ്ങളെ ഞാൻ പ്രേമിക്കുന്നു കവി നീയെന്റെ കരളാണ്"
എങ്ങും ഞാൻ  പോകുകില്ല നിന്നെവിട്ടിട്ടൊരിടത്തേക്കും 
കവികളുടെ ഹൃദത്തിൽ കളങ്കമില്ല ലവലേശം 
അവിടെനിക്കു ജീവിക്കേണം മരണം വരെ 
ഒരുത്തനെന്നെ വേളി ചെയ്‌തു പണത്തിനായി പണ്ടൊരിക്കൽ 
തരിശുഭൂമിപോലെ സ്നേഹ ശൂന്യമാണവന്റെയുള്ളം 
വേണ്ടെനിക്ക് കാറും പ്ലെയിനും വേണ്ടെനിക്ക് വീടുപോലും 
വേണ്ടതോ വിലയേറും സ്നേഹവായിപ്പല്ലേ"
പറഞ്ഞു നോക്കി പലവിധ കാര്യങ്ങൾ ഒഴിവാക്കാനവളെ ഞാൻ 
പറഞ്ഞു ഞാനവാളോട് എന്റെ ഭാര്യ എന്നെ വിട്ടോടിയ കാര്യം 
പണമില്ലാത്ത കവിയുടെ കൂടെയുള്ള വാസമവൾ മടുത്തിട്ട് 
പണക്കാരാണൊരുത്തന്റെ കൂടെയവൾ ഇറങ്ങി ഓടി .
കവികളെ സ്നേഹിച്ചിട്ട്  തുലക്കല്ലെ ജീവിതം നീ
കവിത കൊണ്ടുപോയി വായിച്ചിട്ടുറങ്ങിടു നീ 
ശരിയാകില്ല നമ്മൾ തമ്മിൽ ഇണചേർന്നാലോട്ടും തന്നെ 
കരളല്ലേ  കണ്ണല്ലേ വിട്ടിടുകെന്നെ നീ 
പ്രിയ ജോണി വാക്കറെന്നെ മാടി മാടി വിളിക്കുന്നു 
പ്രിയേ നീ എന്നെ വിട്ടുപോകു ഉടൻ താന്നെ 
കള്ളടിച്ചിട്ടെനിക്കൊരു മഹാകവ്യം എഴുതണം 
ഉള്ളിൽ നിന്നു ഭാവനകൾ പൊന്തി വരും നേരം തന്നെ 

വിദ്യാധരൻ 2017-10-12 23:14:22 News
വ്യാജപ്പേരായതുകൊണ്ടാണോ അഭിപ്രായം മ്ലേച്ഛമായത് ?   പേരില്ലാതെ എഴുതുന്നവർ അവരുടെ അഭിപ്രായമേ എഴുതുന്നുള്ളു .അവരാരും റഷ്യക്കാരെപ്പോലെ നിങ്ങളുടെ കംപ്യുട്ടർ ഇലക്ട്രോണിക് സംവിധാനങ്ങളെ ഭേദിച്ച് നിങ്ങളുടെ കഥകളുടെയോ കവിതയുടെയോ ആശയങ്ങൾക്ക് മാറ്റം വരുത്തുന്നില്ല. വ്യാജന്മാർ എഴുത്തുകാരുടെമേലും സംഘടനകളുടെമേലും സമ്മർദ്ദം ചെലുത്തി അവരുടെ ചില്ല നിഗൂഢ പദ്ധതികളെ ജനങ്ങളുടെ മുൻപിൽ തൊലി ഉരിയിച്ച് കാണിക്കുക എന്നേയുള്ളു.  എഴുത്ത് നന്നായില്ലെങ്കിലും അവാർഡ് ഉണ്ടെങ്കിൽ അത് നല്ലതാണ് എന്ന് വരുത്തി തീർക്കാനുള്ള ശ്രമത്തെ വ്യാജന്മാർ കാണുന്നത് ഒരു നിഗൂഡ പദ്ധതി ആയിട്ടാണ്.  ഈ പ്രവണത നൂറ്റാണ്ടുകളായി 'ക്ഷീണിക്കാത്ത മനീഷയും മഷി ഉണങ്ങിടാത്ത പൊൻപേനയുമായി" സാഹിത്യത്തെ വളർത്തി എടുത്തവരുടെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട് സാഹിത്യത്തെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്ന ഒരു വിഭാഗത്തെ സൃഷ്ട്ടിക്കാനെ സാഹായിക്കു.     എന്തുകൊണ്ടാണ് 'വ്യാജന്മാർ'  മ്ലേച്ഛന്മാരായത് ?  വ്യാജന്മാരെ ഇവിടെ സൃഷ്ടിച്ചതിൽ ഇവിടുത്തെ എഴുത്തുകാർക്കും സംഘടനകൾക്കും വലിയൊരു പങ്കുണ്ട്.   വ്യാജന്മാർ ഒളിപ്പോര് നടത്തുന്നത് അവാര്ഡ്കളുടെയും പൊന്നാടകളുടെയും അടിത്തറകെട്ടി അതിൽ ഒരു മലയാള സാഹിത്യത്തിന്റെ പുതിയ ശാഖ തുറക്കാൻ ശ്രമിക്കുന്നവരെ  ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ്.  
വ്യാജന്മാർ സത്യ ധർമ്മങ്ങളെ മുറുകെപ്പിടിക്കുന്നവരും സാഹിത്യത്തെ സ്നേഹിക്കുന്നവരുമാണ്.  അവരെ നിങ്ങൾ മ്ലേച്ചന്മാരും ഭീരുക്കളും എന്നൊക്കെ വിളിച്ചതുകൊണ്ട് അവർ അതാകുന്നില്ല. പേര് വെളിപ്പെടുത്താതെ   സ്വതന്ത്രമായ ചർച്ച ചെയ്യാൻ കഴിവുള്ളവരാണ് മിക്ക വ്യാജന്മാരും. അവർക്ക് ആരോടും കടപ്പാടില്ല അവർ അവാർഡുകളും പൊന്നാടകളും പ്രതീഷിക്കാതെ നിഷ്ക്കാമ കർമ്മം ചെയ്യുന്നവരാണ് . അങ്ങനെ ഒന്ന് എഴുതിനോക്ക് അപ്പോൾ അറിയാം അതിന്റ സുഖം. ഇവിടെ വ്യാജന്മാർ ഒന്നേ പ്രതീഷിക്കുന്നുള്ളു അഹങ്കാര രഹിതമായ ഒരു സാഹിത്യം ആത്മാർഥതയുള്ള സാഹിത്യം. അത്തരം സാഹിത്യത്തെ ഒരു വ്യാജനും നിരസിക്കാൻ കഴിയില്ല .

"ഉള്ളത്തിൽക്കനിവൊട്ടുമെന്നിയതിനീ-
        ചത്വത്തൊടും നല്ല തേൻ -
ത്തുള്ളിക്കൊത്ത് മാതൃത്തെഴും മൊഴിയൊടും 
        നഞ്ചൊത്ത നെഞ്ചത്തൊടും 
കള്ളം തന്നെ നിറഞ്ഞു നേരകലെയായ് 
        തന്നെ ഭരിപ്പാൻ സ്വയം 
ത്തള്ളിക്കേറും ഒരുത്തനാകിലിവിടെ- 
        സ്സൗഖ്യം നിനക്കും സഖേ !" (എഴുത്ത് -ആശാൻ )

'നെഞ്ചാളും വിനയമൊടെന്നി പൗരഷത്താൽ 
നിഞ്ചാരുദ്യുതി കണികാണ്മതില്ലൊരാളും 
കൊഞ്ചൽതേൻമൊഴിമണി നിത്യകന്യകേ നിൻ 
മഞ്ചത്തിൻ മണമറികില്ല മൂർത്തിമാരും' (കാവ്യകല -ആശാൻ ) 

ഇത്രയും എഴുതിയത് കൊണ്ട് ഇവിടെ എഴുതുന്നവർ എല്ലാം ചീത്ത എഴുത്തുകാർ എന്ന് അർത്ഥമില്ല . എന്നാൽ കള്ള കമ്മട്ടങ്ങൾ ധാരളം മലയാള സാഹിത്യത്തെ കാർന്ന് തിന്നാൻ ശ്രമിക്കുന്നുണ്ട്.  ഈ വ്യാജന്മാരെ വ്യാജന്മാർക്കെ നേരിടാൻ സാധിക്കുകയുള്ളു .  ഹൃദയത്തിൽ പരിശുദ്ധി സൂക്ഷിക്കുന്ന വ്യാജന്മാരെ  നിങ്ങൾ എങ്ങനെ മ്ലേച്ചന്മാർ എന്ന് വിളിക്കും?
Babu Thomas 2017-10-12 15:46:11 News
Wish you a very happy 80th birthday and many more to come!
Curious 2017-10-12 12:43:23 News
ആരായിരിക്കും ആ സൂത്രധാരകൻ?
Appalled 2017-10-12 12:29:54 News
What is wrong with people?
മുന്നറിയിപ്പ് 2017-10-12 12:25:13 News
മേലാൽ ദിലീപ്, ജോർജ്ജ് ഇവരെ അമേരിക്കയിൽ കൊണ്ടുവരരുത്.  അത്യാവശ്യക്കാർ ഇവനെ ഒക്കെ ജയിലിൽ പോയി കണ്ടോണം
Sudhir Panikkaveetil 2017-10-12 10:11:26 News
Many many happy returns of the day !! May God bless you.
Mathew V. Zacharia, NEW YORK 2017-10-12 09:26:15 News
Professor Joseph Cheruvelli: Blessed Birthday and many more blessed birthday celebration with loved ones. Mathew V. Zacharia . Fellow pioneer of  NEW YORK KERALITE.  
Tom abraham 2017-10-12 09:15:42 News

Political retaliation by communists in this democracy if proved, this party will have to move their headquarters to China. 

വിദ്യാധരൻ 2017-10-11 22:10:56 News
കണ്ണടച്ചിരിക്കട്ടെ 
കാതടച്ചിരിക്കട്ടെ
വായടച്ചിരിക്കട്ടെ ഞാൻ
കാണേണ്ടനിക്കൊന്നും 
കേൾക്കേണ്ടെനിക്കൊന്നും 
പറയേണ്ടെനിക്കൊന്നും  
കണ്ണിൽ ഇരുട്ട് 
കാതടഞ്ഞു 
ശബ്ദവുംപോയി 
ആരോ കണ്ഠനാളങ്ങളിൽ 
പിടിമുറുക്കുന്നു 
മുട്ടുന്നു ശ്വാസവും 
പൈതലേ നീ 
എവിടെപോയി ?
തിരികവരുമോ നീ?
ആരുത്തരം തരും ?
വളർത്തമ്മയോ ? അച്ഛനോ ?
അതോ കാട്ടുനായോ ?
നിയമപാലകരോ ?

no malice 2017-10-11 20:46:07 News
മാനസികവും ശാരീരികവുമായ യാതൊരു പ്രശ്‌നങ്ങളുമില്ലാത്ത സ്വന്തം കുട്ടിയെ വളര്‍ത്തൂക എളുപ്പമല്ല. അപ്പോഴാണു പ്രശ്‌നങ്ങളുള്ള ദത്തു പുത്രി.
കുട്ടിയെ തിരിച്ചേല്പിക്കുകയോമറ്റേതെങ്കിലും സ്ഥാപനത്തില്‍ ഏല്പിക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്. 

Christian 2017-10-11 17:01:19 News
പ്രാര്‍ത്ഥന തൊഴിലാളികള്‍ 
എങ്ങനെ ഇങ്ങനെ  ക്രുരത കാണിക്കും 
george 2017-10-11 15:54:05 News
Hey FOKANA AND FOMAA bosses, please give a decent paying job to us by using your connection with TRUMP.
Sober 2017-10-11 15:32:40 News
കാര്യം പറയുമ്പോൾ കള്ളുകുടിച്ചിട്ടാണ് പറയുന്നത് എന്ന് പറയും .  അതൊരു ഒഫൻസീവ് ടെക്നിക്കാണ് .   കള്ളു കുടിച്ചിട്ടുള്ളവർക്ക് തോന്നും എല്ലാവരും കള്ളുകുടിച്ചിട്ടാണ് എഴുതുന്നത്.  ജീവിതത്തിന്റെ കംഫർട്ട് സോണിൽ ഇരുന്ന് സാമൂഹ്യ സേവനം നടത്തുന്നതും ട്രംപിന്റെ ഭരണവും ഒരുപ്പോലെയാണ് . പോട്ടറിക്കോയിലെ ജനങ്ങളുടെ രോദനം അയാൾക്ക് കേൾക്കാൻ കഴിഞ്ഞില്ല .  കോട്ടും ടൈയും ഒക്കെ കെട്ടി സുന്ദരന്മാരും സുന്ദരികളുമായി ഇരുന്നുകൊണ്ടുള്ള പടം ഇടുന്നതിലും. പോട്ടറിക്കോയിലെ മേയറെപ്പോലെ അരക്കറ്റം വെള്ളത്തിൽ നിന്നുകൊണ്ട് ജനങ്ങളെ സഹായിക്കുന്ന തരത്തിലുള്ള പടമായിരുന്നെങ്കിൽ അത് വായനക്കാരുടെ ശ്രദ്ധയിൽപെടുമായിരുന്നു.  ജനങ്ങളുമായുള്ള സമ്പർക്കമില്ലാതെ ജനസേവനം എന്ന് പറയുന്നത് കരിംങ്കുരങ്ങില്ലാത്ത രസായനം പോലെയാണ്