Sudhir Panikkaveetil 2019-02-12 11:12:15 News
വായനക്കാരെ തെറ്റിദ്ധരിപ്പിക്കാൻ 
വിദ്യാധരൻ എന്ന പേരിൽ ആരോ എഴുതുന്നു 
എന്ന് ഇയ്യിടെ വായിച്ചിരുന്നു. ശ്രീ നമ്പിമഠം 
എന്നോട് നന്ദിപറഞ്ഞതിനു വിദ്യാധരൻ എന്തിനു 
മറുപടി എഴുതുന്നു എന്ന് മനസ്സിലാകുന്നില്ല. 
വിദ്യാധരൻ 2019-02-12 03:36:00 News
 'കലയ്ക്ക് ഒരു നേതൃത്വത്തിന്റെ ആവശ്യമില്ല . അത് ലോക കലാകാരന്മാരുടെ പരിലാളനയിൽ വളരേണ്ടതാണ് .
കലാപങ്ങൾ ഒളിഞ്ഞിരിക്കുന്ന സംഘടനകൾക്ക് 'കല' എന്ന പേരിനുപകരം 'കലാപം' എന്നായിരിക്കും നല്ലത് 
 
വിദ്യാധരൻ 2019-02-12 03:31:42 News
ഭാവാത്മകമായി കൊരുത്തെടുത്ത ഒരു കവിത എന്ന് ഞാൻ പറയുമ്പോൾ അതിന് നന്ദിയുടെ ആവശ്യമില്ല . കാരണം അത് നിങ്ങളുടെ ഭാവികാല കവിതകളെ വിലയിരുത്താനുള്ള എന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും. അതുകൊണ്ട്  നന്ദി മനസ്സിൽ സൂക്ഷിക്കുന്നതല്ലെ നമ്പിമഠം നല്ലത് ? അമേരിക്കൻ എഴുത്തുകാരിൽ ചിലരുടെ വിവേചനപരമായ നന്ദി പ്രകടനങ്ങളും പുറം ചൊറിയലുകളും   വിധേയത്വത്തെ സൃഷ്ടിക്കാം 

വിദ്യാധരൻ 2019-02-12 03:17:32 News
ആധുനിക കവിതകൾ മനസ്സിൽ വേരൂന്നാത്തിനും അത് അല് പായസാകുന്നതിന്റെയും ഒരു കാരണമാണ് രാജൻ കിണറ്റിക്കര ഇവിടെ വെളുപ്പിടുത്തിയിരിക്കുന്നത് . സുധീർ പണിക്കവീട്ടിൽ പറയുന്നതുപോലെയും മറ്റു കവിതകളിൽ കാണുന്നതുപോലെയുമുള്ള പദവിന്യാസം ഈ കവിതയിൽ കാണുന്നില്ല എന്നത് ഇവിടെ ഖേദപ്പൂർവ്വം രേഖപ്പെടുത്തിക്കൊള്ളട്ടെ
Rajan Kinattinkara 2019-02-11 23:23:53 News

ലാൻഡ് ഫോണിൽ നിന്നും മൊബൈലിലേക്കുള്ള ചുവടുമാറ്റമാണ് പ്രമേയം.  അത് സ്പഷ്ടമാക്കിയാൽ അത് കവിതയല്ലാതാകും.


വിദ്യാധരൻ 2019-02-11 23:16:09 News
 മരണം ഒരു സത്യമാണ് . 

ഇന്നീവിധം ഗതി നിനക്കായി പോക പിന്നെ 
ഒന്നൊന്നായി വരുമാവഴി ഞങ്ങളെല്ലാം 
ഒന്നിനുമില്ല നില ഉന്നതമായ കുന്നു-
മെന്നല്ലാഴിയും നശിക്കുമോർത്താൽ (ആശാൻ 
വിദ്യാധരൻ 2019-02-11 23:09:21 News
വാക്കുകളുടെ നൂപരധ്വനികൾ കേട്ടിട്ട് 
എത്രയോ നാളായി 
കാലുകളിൽ പലകകൾ കെട്ടി 
കവച്ചു നടക്കുന്ന ആധുനിക 
കവിതകളുടെ വാക്കുകൾ 
കാതിനുള്ളിൽ  ചൊറിച്ചിൽ ഉണ്ടാക്കുമ്പോൾ 
അത് ശമിപ്പിക്കുക മാത്രമല്ല 
മനസ്സിനെ കാൽപ്പനികതയുടെ 
ലോകത്തിലേക്ക് നടത്തികൊണ്ടുപോകുകയും ചെയ്യുന്ന 
ഒരു മുഗ്ദ്ധ മോഹിനിയായ കവിത 
യമൻ 2019-02-11 21:29:57 News
 പ്രണയ മരണ മണിക്കോവിൽ വളരെ നല്ല കവിത 

ജീവിക്കാൻ പഠിക്കൂ 2019-02-11 21:25:37 News
വളരെ നല്ല തീരുമാനം . ആ തീരുമാനത്തിൽ പിടിച്ചു നില്ക്കണം . കണ്ണന്താനത്തെ പ്പോലെ ആകരുത് .  "ഇന്ത്യ മാറ്റത്തിന്റെ മുഴക്കം " വർഷങ്ങൾ മുമ്പ് വായിച്ചപ്പോൾ വിചാരിച്ചു, ഡൽഹിയിലെ അനധികൃത കുടിയേറ്റങ്ങളെ അടിച്ചു നിരത്തിയ അദ്ദേഹത്തിൻറെ ബുൾഡോസർ ഇന്ത്യയിലെ അഴുമതികളെ തുടച്ചു നീക്കി ചാണകം തളിക്കുമെന്ന് . അദ്ദേഹത്തിന്റ പെരുമ്പറ  അടിയുടെ മുഴക്കം കാതുകളിൽ മുഴങ്ങുന്നു '  പക്ഷെ, വനത്തിന്റെ തീ കെടുത്താൻ പോയി ചൂലിന് തീ പിടിച്ച വെല്ലിയമ്മയെ പ്പോലെ അദ്ദേഹം രാഷ്ട്രീയക്കാരുടെ വിടുവേല ചെയ്യുന്നത് കാണുമ്പൊൾ ഞാൻ പറയുന്നു . മിടുക്കൻ ജീവിക്കാൻ പഠിച്ചവൻ എന്ന് . അതുകൊണ്ട് സഹോദരി ജീവിക്കാൻ പഠിക്കൂ 

വിദ്യാധരൻ 
ഇന്നലെകളെ മറന്ന് ഇന്നിനെ പുൽകൂ 2019-02-11 20:43:23 News
സ്വാർത്ഥത! 
അതിൽ നിന്ന്
ആർക്കാണ് മുക്തി ചേട്ടാ ?

എത്ര ആശ്ലേഷണങ്ങൾ
എത്ര എത്ര വാഗ്ദാനങ്ങൾ 
എത്ര പെട്ടെന്ന് അവ മായുന്നു 

ഇന്ന് ചേട്ടന്റെ കരങ്ങളിൽ കിടന്ന് 
ആ ചുണ്ടുകളുടെ സ്പർശം ഏൽക്കുമ്പോൾ 
എന്റെ ഗതകാല ഓർമ്മകൾ 
എനിക്ക് അലസോരമാകുന്നു 

ഇന്നലെകളുടെ മധുരത്തേക്കാൾ 
ഇന്നത്തെ മധുരം 
അതാണെന്റ് ലക്‌ഷ്യം 

ചേട്ടൻ പൂർവ്വകാലങ്ങളുടെ 
ബന്ധനത്തിൽ നിന്ന് പുറത്ത് അവന്ന് 
പ്രണയത്തിനായി ദാഹിക്കുന്ന 
മനസ്സുകളെ പുല്കു 

സ്വാർത്ഥത മുന്നോട്ടുള്ള 
ജീവിതത്തിന് അനിവാര്യമത്രെ ചേട്ടാ 
ഇന്നലെകളെ മറന്ന് 
ഇന്നിനെ പുൽകി പോകൂ ചേട്ടാ .

വിദ്യാധരൻ  
TomCee 2019-02-11 20:12:18 News
ലൂസിഫർ Francoയെ തുറുങ്കിൽ അടക്കുക. 
JJ 2019-02-11 18:22:29 News
ചെറിയാൻ, ഇലക്ഷനിൽ തോറ്റത് കുറ്റമൊന്നുമല്ല. പക്ഷെ വോട്ടർമാർ നിരസിച്ചതിന് ശേഷവും ഉടായിപ്പ് സ്ഥാനങ്ങളുമായി കടിച്ചു തൂങ്ങുന്നത് അപാര സിദ്ധി തന്നെ. പക്ഷെ അംഗ സംഘടനകളുമായി ‘നിരന്തരം സംവദിക്കാനുള്ളത്‘ കൊണ്ട് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടാകില്ല എന്ന് കരുതുന്നു 
ജോസഫ് നന്പിമഠം 2019-02-11 18:07:59 News
നന്ദി പ്രിയ സുധീർ 
Joseph Abraham 2019-02-11 18:07:49 News
Thank you Mr. Joseph Nambimadam
ഭാരം, നീളം 2019-02-11 17:41:00 News
ജീവിതം, ബന്ധങ്ങൾ, പ്രജ്ഞ മുതലായ ഭാരമുള്ള സാധനങ്ങൾ അടിയിൽ തൂക്കിയിട്ടതുകൊണ്ടാണോ കവിത വലിഞ്ഞു നീണ്ടുപോയത്?