Image

മാണിക്ക്‌ പിന്തുണ യോഗം വാഗ്‌ദാനം ചെയ്‌തു: വെള്ളാപ്പള്ളി

Published on 13 June, 2011
മാണിക്ക്‌ പിന്തുണ യോഗം വാഗ്‌ദാനം ചെയ്‌തു: വെള്ളാപ്പള്ളി
പാലാ: കെ.എം. മാണിക്ക്‌ പാലായില്‍ പിന്തുണ നല്‍കാന്‍ എസ്‌.എന്‍.ഡി.പി യൂണിയന്‍ ആവശ്യപ്പെട്ടിരുന്നതായി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അറിയിച്ചു. എന്നാല്‍ അംഗങ്ങള്‍ പലരും അതിന്‌ തയാറായില്ല. മാണി എസ്‌എന്‍ഡിപിയോട്‌ എന്നും സ്‌നേഹം കാട്ടിയ ആളാണ്‌. ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ കെ.എം.മാണിയ്‌ക്ക്‌ ഉള്ളില്‍ വിഷമം ഉണ്ടാവും. തനിക്കും വിഷമമുണ്ട്‌ വെള്ളാപ്പള്ളി പറഞ്ഞു. പാലായില്‍ ചേര്‍ന്ന എസ്‌എന്‍ഡിപിയുടെ ഒരു ചടങ്ങില്‍വെച്ചാണ്‌ വെച്ചാണ്‌ അദ്ദേഹം ഇക്കാര്യം പറഞ്ഞത്‌. തിരഞ്ഞെടുപ്പിനു മുന്‍പ്‌ പാലായില്‍ നടന്ന എസ്‌എന്‍ഡിപിയുടെ പ്രവര്‍ത്തകയോഗത്തില്‍ കെ.എം. മാണി നിയമസഭയില്‍ എസ്‌എന്‍ഡിപിയുടെ ബ്രാന്‍ഡ്‌ അംബാസിഡര്‍ ആവണമെന്നും അതിനായി തിരഞ്ഞെടുപ്പില്‍ മുഴുവന്‍ പിന്തുണയും യോഗം നല്‍കുമെന്നും വെള്ളാപ്പള്ളി നിര്‍ദേശിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക