Image

ജാമ്യം റദ്ദാക്കി; സന്തോഷ്‌ മാധവന്‍ കീഴടങ്ങി

Published on 13 June, 2011
ജാമ്യം റദ്ദാക്കി; സന്തോഷ്‌ മാധവന്‍ കീഴടങ്ങി
കൊച്ചി: പരോളില്‍ കഴിഞ്ഞിരുന്ന പീഡനക്കേസിലെ പ്രതി സന്തോഷ്‌ മാധവന്‍ കോടതിയില്‍ കീഴടങ്ങി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തടവില്‍ കഴിഞ്ഞിരുന്ന സന്തോഷ്‌ മാധവന്‌ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന്‌ വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നില്‍ കീഴടങ്ങണമെന്ന്‌ ജസ്റ്റിസ്‌ കെ. ഹേമ ഉത്തരവിട്ടിരുന്നു. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളതിനാല്‍ കീഴ്‌കോടതിയുടെ തടവുശിക്ഷാ ഉത്തരവ്‌ നടപ്പാക്കുന്നത്‌ നിര്‍ത്തിവെക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ സന്തോഷ്‌ മാധവന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ്‌ ഹൈക്കോടതിയുടെ ഉത്തരവ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക