Image

ലഘുലേഖ വിതരണം ചെയ്‌ത വിദേശികളെ അറസ്റ്റ്‌ ചെയ്‌തു

Published on 14 June, 2011
ലഘുലേഖ വിതരണം ചെയ്‌ത വിദേശികളെ അറസ്റ്റ്‌ ചെയ്‌തു
ഹരിപ്പാട്‌: തീരദേശ കോളനി പ്രദേശത്ത്‌ ലഘുലേഖകളും മറ്റും വിതരണം ചെയ്‌ത അമേരിക്കക്കായ മൂന്നു പേരേയും മലയാളികളായ കോട്ടയം അസംബ്ലി ഗോള്‍ഡ്‌ ഓഫ്‌ ചര്‍ച്ചിലെ മൂന്നുപേരേയും നാട്ടുകാര്‍ തടഞ്ഞുവെച്ച്‌ പോലീസില്‍ ഏല്‍പ്പിച്ചു. പെന്‍സില്‍വേനിയ ടെമ്പിള്‍വാലിറൈറ്റ്‌ (75) നോര്‍ത്ത്‌ ഷെല്ലി (42), കാത്രിക്‌ (17), 1055 റാസിക്ടണ്‍ ലോറന്‍സ്‌ വില്ല ജിഎ 30042 ഡയാന ഹാരിംഗ്‌ടണ്‍ (63) എന്നിവരും മലയാളികളായ കോട്ടയം അസംബ്ലി ഗോള്‍ഡ്‌ ചര്‍ച്ചിലെ ടോമി, സാബു പുത്തന്‍പാറ, ജേക്കബ്‌ വടശേരി എന്നിവരെയുമാണ്‌ പോലീസ്‌ അറസ്‌റ്റുചെയ്‌തത്‌.പുസ്‌തകങ്ങളും ലഘുലേഖകളും തീരത്ത്‌ വിതരണം ചെയ്യുകയും തീരദേശവാസികളുടെ കൈയില്‍ ചരടും മറ്റും കെട്ടാന്‍ തുടങ്ങുകയും ചെയ്‌തതിനേത്തുടര്‍ന്ന്‌ തീരദേശവാസികള്‍ ഇവരെ തടഞ്ഞുവച്ച്‌ പോലീസിലേല്‍പിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക