Image

ജയലളിത-മന്‍മോഹന്‍ കൂടിക്കാഴ്‌ച ഇന്ന്‌

Published on 14 June, 2011
ജയലളിത-മന്‍മോഹന്‍ കൂടിക്കാഴ്‌ച ഇന്ന്‌
ന്യൂഡല്‍ഹി: തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത ഇന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി കൂടിക്കാഴ്‌ച നടത്തും. ടുജി സ്‌പെക്‌ട്രം കേസില്‍ ഡി.എം.കെ ഇടഞ്ഞുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ വളരെ പ്രധാന്യമുണ്ടെന്ന്‌ രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു. ഡിഎംകെ പിന്തുണ പിന്‍വലിച്ചാല്‍ യുപിഎ സര്‍ക്കാരിനു ജയലളിതയുടെ എ.ഡി.എം.കെ പിന്തുണ നല്‍കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു.

നിയസഭയിലേക്ക്‌ നടന്ന ചരിത്രവിജയത്തില്‍ ജയലളിതയെ യു.പി.എ അധ്യക്ഷ സോണിയാഗാന്ധി ഫോണില്‍ വിളിച്ച്‌ അഭിനന്ദനം അറിയിച്ചിരുന്നു. ഇതും ജയ യു.പി.എ സഖ്യത്തോട്‌ അടുക്കുന്നതിന്റെ സൂചനയായി കണക്കാക്കുന്നു. .ഇന്നലെ അവര്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത്‌, ബിജെപി ജനറല്‍ സെക്രട്ടറി രവി ശങ്കര്‍ പ്രസാദ്‌ എന്നിവരും ഇടതുകക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക