Image

റവ.ഡോ.ജോര്‍ജ് മഠത്തിപറമ്പിലിന് സെന്റ്. അല്‍ഫോന്‍സാ ഇടവക യാത്രയയപ്പ് നല്‍കി.

ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 14 June, 2011
റവ.ഡോ.ജോര്‍ജ് മഠത്തിപറമ്പിലിന് സെന്റ്. അല്‍ഫോന്‍സാ ഇടവക യാത്രയയപ്പ് നല്‍കി.
കൊപ്പേല്‍ (ഡാളസ്) : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ പത്തുവര്‍ഷത്തെ ദീര്‍ഘ സേവനത്തിനു ശേഷം കേരളത്തിലേക്കു മടങ്ങുന്ന രൂപതാ വികാരി ജനറാള്‍ റവ. ഡോ.ജോര്‍ജ് മഠത്തിപ്പറമ്പിലിന് ഡാളസ് സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവക ഹൃദ്യമായ യാത്രയയപ്പ് നല്‍കി.

ഇടവകയില്‍ സന്ദര്‍ശത്തിനും പ്രഥമ ദിവ്യകാരുണ്യ ശുശ്രൂഷാ ചടങ്ങുകള്‍ക്കും നേതൃത്വം നല്‍കാനെത്തിയ റവ.ഡോ.ജോര്‍ജ് മഠത്തിപറമ്പിലിനും ഞായാറാഴ്ച വിശുദ്ധ കുര്‍ബാനക്കുശേഷം നടന്ന ചടങ്ങില്‍ വികാരി റവ.ഫാ. വര്‍ഗീസ് നായിക്കംപറമ്പില്‍ വി.സി ഇടവകയുടെ പേരില്‍ പ്രത്യേക കൃതജ്ഞത രേഖപ്പെടുത്തി.

സെന്റ് അല്‍ഫോന്‍സാ ദേവാലയത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ഇടവക സന്ദര്‍ശനം നടത്തുകയും വിവിധ സഹായ സഹകരണങ്ങള്‍ എപ്പോഴും നല്‍കുകയും ചെയ്ത റവ. ഡോ.ജോര്‍ജ് മഠത്തിപറമ്പിലിന്റെ സേവനങ്ങളെ ഫാ. വര്‍ഗീസ് നായിക്കംപറമ്പില്‍ പ്രത്യേകം അനുസ്മരിച്ചു.

സെന്റ് അല്‍ഫോന്‍സാ ഇടവകയുടെ സ്‌നേഹോപഹാരം ട്രസ്റ്റി സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ റവ.ഡോ.ജോര്‍ജ് മഠത്തിപറമ്പിലിനു കൈമാറി.
റവ.ഡോ.ജോര്‍ജ് മഠത്തിപറമ്പിലിന് സെന്റ്. അല്‍ഫോന്‍സാ ഇടവക യാത്രയയപ്പ് നല്‍കി.റവ.ഡോ.ജോര്‍ജ് മഠത്തിപറമ്പിലിന് സെന്റ്. അല്‍ഫോന്‍സാ ഇടവക യാത്രയയപ്പ് നല്‍കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക