Image

പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിച്ചു.

Published on 14 June, 2011
പണപ്പെരുപ്പം വീണ്ടും വര്‍ദ്ധിച്ചു.
ന്യൂഡല്‍ഹി: മെയ് മാസത്തില്‍ മൊത്തവില അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം 9.06 ശതമാനമായി ഉയര്‍ന്നു. മാര്‍ച്ച് മാസത്തിലെ പണപ്പെരുപ്പം 9.04 ശതമാനത്തില്‍ നിന്ന് 9.68 ശതമാനമായി സര്‍ക്കാര്‍ പുനര്‍നിര്‍ണിയിക്കുകയും ചെയ്തു. ഉത്പാദന മേഖലയിലെ വിലവര്‍ധനയാണ് പണപ്പെരുപ്പം ഉയര്‍ത്തിയത്.

ഇതോടെ ജൂണ്‍ 16ന് നടക്കുന്ന പണ-വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് ഏറെക്കുറേ ഉറപ്പായി. നിരക്കുകളില്‍ കാല്‍ ശതമാനം വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

മെയ് മാസത്തില്‍ ഉത്പാദന മേഖലയില്‍ ഉണ്ടായ വില വര്‍ധന 7.27 ശതമാനമാണ്. അതേസമയം, അവശ്യ വസ്തുക്കളുടെ വില വര്‍ധന 11.3 ശതമാനവും ഭക്ഷ്യ വസ്തുക്കളുടെ വില വര്‍ധന 8.37 ശതമാനവുമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക