Image

മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുത്: ജയലളിത

Published on 14 June, 2011
മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുത്: ജയലളിത
ന്യൂഡല്‍ഹി: മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് അനുമതി നല്‍കരുതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങിനോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഇടപെടണമെന്നും പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജയലളിത ആവശ്യപ്പെട്ടു.

തമിഴ്‌നാടിന് അര്‍ഹതപ്പെട്ട ജലം തടയാനുള്ള ശ്രമമാണ് നടക്കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യത്തെ അതിനാല്‍തന്നെ എതിര്‍ക്കും. തമിഴ്‌നാടിന് ജലം നല്‍കാതിരിക്കാനുള്ള കേരളത്തിന്റെ തന്ത്രമാണ് ഇതിന് പിന്നിലെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും ജയലളിത പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് സുപ്രീംകോടതിയെ സമീപിച്ചതിനുശേഷമാണ് കേരളം പുതിയ ഡാമുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ നടത്തിയതെന്നും ജയലളിതെ പ്രധാനമന്ത്രിയെ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക