Image

തങ്കച്ചന്‍ ഇമ്മാനുവലിന്റെ രണ്ടാം സിനിമ: സംവിധായകന്‍ കമല്‍: പൂജ ജൂലൈ 14ന്‌

ബിനോയി സെബാസ്റ്റ്യന്‍ Published on 14 June, 2011
തങ്കച്ചന്‍ ഇമ്മാനുവലിന്റെ രണ്ടാം സിനിമ: സംവിധായകന്‍ കമല്‍: പൂജ ജൂലൈ 14ന്‌
കൊച്ചി: അമേരിക്കന്‍ മലയാളിയും വ്യവസായിയും സിനിമ നിര്‍മ്മാതാവുമായ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയുടെ പൂജ ജലൈ 14ന്‌ കൊച്ചിയില്‍ നടക്കും. സത്യന്‍ അന്തിക്കാടു സംവിധാനം ചെയ്‌ത കഥ തുടരുന്നു എന്ന ചിത്രമായിരുന്നു ആദ്യചിത്രം. കമലാണ്‌ രണ്ടാം ചിത്രത്തിന്റെ സംവിധായകന്‍. ജയറാം നായകനായ ചിത്രത്തില്‍ സംവൃത സുനില്‍, ജഗതി ശ്രീകുമാര്‍, ബിജു മേനോന്‍, ഇന്നസെന്റ്‌, ഭരത്‌ സലിംകുമാര്‍, തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്‌. സംഗീതസംവിധായകന്‍ എം.ജയചന്ദ്രനാണ്‌. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ അവതരിപ്പിക്കുന്ന ചിത്രം ഒക്‌ടോബറില്‍ തിയറ്ററുകളിലെത്തും. ചിത്രത്തിനു നാമകരണം ചെയ്‌തിട്ടില്ല.

പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രത്തില്‍ റഫീദ്‌ അഹമ്മദിന്റെ വരികള്‍ക്ക്‌ സംഗീതം നല്‍കിയിരിക്കുന്നത്‌ എം.ജയചന്ദ്രനാണ്‌. തൊടുപുഴയിലും പരിസരങ്ങളിലമായി ചിതീകരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ്‌ ജൂലൈ 24ന്‌ ആരംഭിക്കുമെന്ന്‌ തങ്കച്ചന്‍ ഇമ്മാനുവല്‍ പറഞ്ഞു. മനുഷ്യന്റെ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്ന യാഥാര്‍ഥ്യങ്ങളെ സിനിമയെന്ന ജനകീയമാദ്ധ്യമത്തിലൂടെ മനുഷ്യന്റെ ബോധതലങ്ങളിലേക്കു പകര്‍ന്നുകൊടുക്കുവാനും കലാമൂല്യം നഷ്ടപ്പെടാതെ തന്നെ വ്യവസായധിഷ്‌ഠിത സിനിമകളെ വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയുമാണ്‌ മലയാള സിനിമാരംഗത്തേക്കു കടന്നു വന്നതെന്ന്‌ അദേഹം പറഞ്ഞു.
തങ്കച്ചന്‍ ഇമ്മാനുവലിന്റെ രണ്ടാം സിനിമ: സംവിധായകന്‍ കമല്‍: പൂജ ജൂലൈ 14ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക