Image

വേട്ടക്കാരന്‌ ഇരയുടെ വികാരം അറിയില്ല: കുഞ്ഞാലിക്കുട്ടി

Published on 14 June, 2011
വേട്ടക്കാരന്‌ ഇരയുടെ വികാരം അറിയില്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: വേട്ടക്കാരന്‌ ഒരിക്കലും ഇരയുടെ വികാരം അറിയില്ല. വെടി കൊള്ളുമ്പോഴോ അമ്പ്‌ ഏല്‍ക്കുമ്പോഴോ ഇരകള്‍ക്കുണ്ടാകുന്ന വേദന വേട്ടക്കാരന്‌ മനസ്സിലാവില്ലെന്നും വേട്ടക്കാരന്‌ വെടിയേറ്റാലെ ആ വേദന അറിയൂവെന്നും വ്യവസായമന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. തനിക്കെതിരെ ആരോപണം ഉന്നയിക്കുന്ന വി.എസ്‌ അച്യുതാനന്ദന്‌ മറുപടി പറയാന്‍ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടെന്നും നല്ലൊരു മറുപടി തന്റെ വായില്‍ വന്നതാണെന്നും ഒരിക്കലത്‌ പറയും. തുട്ടു കിട്ടുന്ന വകുപ്പ്‌ ഏതാണെന്ന്‌ അദ്ദേഹത്തിനറിയാമെന്നും വി.എസ്‌ കൈകാര്യം ചെയ്‌തിരുന്ന വകുപ്പ്‌ ഇപ്പോള്‍ തന്റെ കൈയ്യിലാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒരേ ഒരു കാര്യത്തില്‍ ഇത്രയും വലിയ ക്രൂരത ഒരാളോട്‌ ചെയ്യാന്‍ പാടുണ്ടോയെന്ന്‌ ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക