Image

അര്‍ബുദ ബോധവല്‍ക്കരണ യാത്ര വന്‍ വിജയം

അലന്‍ ജോണ്‍ ചെന്നിത്തല Published on 15 June, 2011
അര്‍ബുദ ബോധവല്‍ക്കരണ യാത്ര വന്‍ വിജയം
ഡിട്രോയിറ്റ്‌: അമേരിക്കന്‍ പ്രവാസി ഇന്ത്യന്‍ സംഘടനകള്‍ക്ക്‌ ഒരു പുത്തന്‍ മാതൃക കാട്ടികൊണ്ട്‌ ഡിട്രോയിറ്റ്‌ കേരളക്ലബിന്റെ നേതൃത്വത്തില്‍ കേരള മുകേഷ്‌ ഫൗണ്ടേഷന്റേയും, മിഷിഗണ്‍ എ.കെ.എം.ജി-യുടെയും, ഇന്ത്യന്‍ നേഴ്‌സസ്‌ അസ്സോസിയേഷന്റേയും സഹകരണത്തോടെ ജൂണ്‍ 11-ന്‌ രാവിലെ 9:30-ന്‌ നടന്ന അര്‍ബുദ ബോധവല്‍ക്കരണ സന്ദേശ യാത്ര ജനപങ്കാളിത്തം കൊണ്ട്‌ വന്‍ വിജയമായി.

പ്രശസ്‌ത സിനിമാതാരം മുകേഷ്‌ ഉത്‌ഘാടനം ചെയ്‌ത സന്ദേശ യാത്രയില്‍ ഡിട്രോയിറ്റിലെ സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും സംഘടനകളും സഹകരിച്ചു. അമേരിക്കയില്‍ ആദ്യമായിട്ട്‌ ഒരു പ്രവാസി ഇന്ത്യന്‍ സംഘടന ഇന്ത്യന്‍ ജനതയെ ബോധവല്‍ക്കരിക്കുവാനായി ഒരു സമ്പേശ യാത്ര സംഘടിപ്പിച്ചതില്‍ കേരളക്ലബിനെ മുകേഷ്‌ അഭിനന്ദിക്കുകയും കേരളത്തില്‍ അര്‍ബുദ ബോധവല്‍ക്കരണം നടപ്പാക്കുന്നതിന്‌ മുകേഷ്‌ ഫൗണ്ടേഷന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന്‌ ഉറപ്പും നല്‍കി.

സെനറ്റര്‍ ജോണ്‍ പാപ്പാ ജോര്‍ജ്‌, മിഷേല്‍ രൂത്ത്‌, ഐഎന്‍എഎം പ്രസിഡന്റ്‌ സോഫി വര്‍ക്ഷീസ്‌, എകെഎംജി പ്രസിഡന്റ്‌ ഡോ. സതീഷ്‌ സുമ്പര്‍, ഡിഎംഎ പ്രസിഡന്റ്‌ ഗിരീഷ്‌ നായര്‍, ഡിട്രോയിറ്റ്‌ ഈഗിള്‍സ്‌ മാനേജര്‍ മാത്യു ചരുവില്‍, ഫോമ റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌ ജോസ്‌ ലൂക്കോസ്‌, ഫൊക്കാന ജോയിന്റ്‌ ട്രഷറര്‍ മാത്യു വര്‍ഗീസ്‌, ഐഎല്‍എ പ്രസിഡന്റ്‌ ഇക്‌ബാല്‍ സിംങ്ങ്‌, ഫാ. ജോയ്‌ ചാക്യാന്‍ എന്നിവര്‍ ആശംസകള്‍ നേരുകയും നേതൃത്വം നല്‍കുകയും ചയ്‌തു.

ഈ ബോധവല്‍ക്കരണ സഞ്ചാരത്തിലൂടെ സമാഹരിച്ച തുക ഇന്ത്യയില്‍ അര്‍ബുദ ബോധവല്‍ക്കരണത്തിനും സത്വര ശുശ്രൂഷകള്‍ക്കുമായി വിനയോഗിക്കും. കേരക്ലബിന്റെ ഈ അര്‍ബുദ ബോധവല്‍ക്കരണ സമ്പേശ യാത്രയില്‍ പങ്കെടുക്കുകയും ഉദാരമായി സംഭാവന ചെയ്യുകയും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തവര്‍ മാനവ സ്‌നേഹത്തിന്റേയും ധര്‍മ്മത്തിന്റേയും ഉദാത്തഭാവങ്ങള്‍ പ്രകടിപ്പിക്കുകയായിരുന്നു എന്ന്‌ പ്രസിഡന്റ്‌ ബൈജു പണിക്കര്‍ അഭിപ്രായപ്പെട്ടു. ട്രോയ്‌ ബൂളന്‍ പാര്‍ക്കില്‍ നടന്ന ഈ യാത്രയില്‍ പങ്കുചേര്‍ന്ന ഏവരോടും നന്ദി അറിയിക്കുന്നതായി ബൈജു എം. പണിക്കര്‍ (പ്രസിഡന്റ്‌), പ്രിമസ്‌ ജോണ്‍(വൈസ്‌ പ്രസിഡന്റ്‌), ജോളി ഡാനിയേല്‍(സെക്രട്ടറി), രമ്യ അനില്‍ കുമാര്‍(ട്രഷറര്‍), ബിനു പണിക്കര്‍, രെഘു അയ്യങ്കാര്‍, സുജിത്‌ മേനോന്‍, ജെയ്‌സണ്‍ ജോസ്‌, രജീഷ്‌ വെങ്കിലാത്ത്‌, സുനില്‍ മാത്യു, ബാബു കുര്യന്‍(ബി.ഒ.റ്റി ചെയര്‍മാന്‍), മാത്യു വര്‍ക്ഷീസ്‌(ബി.ഒ.റ്റി സെക്രട്ടറി) എന്നിവര്‍ അറിയിച്ചു. അര്‍ബുദ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കേരളക്ലബ്‌ വെബ്‌ സൈറ്റ്‌ WWW.KERALACLUB.ORG, WWW.KERALACANCER.ORG -യില്‍ ലഭ്യമാണ്‌.
അര്‍ബുദ ബോധവല്‍ക്കരണ യാത്ര വന്‍ വിജയം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക