ഷിക്കാഗോ: ഫോമയുടെ `ബ്രിഡ്ജിംഗ് ഓഫ് ദ മൈന്‍ഡ്സ്' പരിപാടിയില്‍
പങ്കെടുക്കുന്നതിനായി എത്തിച്ചേര്‍ന്ന കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല
എം.എല്‍.എയ്ക്ക് ഷിക്കാഗോ ഒഹയര്‍ എയര്‍പോര്‍ട്ടില്‍ സ്നേഹോഷ്മളമായ സ്വീകരണം
നല്കി.
ഫോമാ പ്രസിഡന്റ് ബേബി ഊരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്,
പ്രൊഫഷണല്‍ സമ്മിറ്റ് ചെയര്മാന് ജോര്‍ജ് ഏബ്രഹാം, കോ-ചെയര്‍മാര്‍ ഗ്ലാഡ്സണ്‍
വര്‍ഗീസ്, ജോസി കുരിശിങ്കല്‍, ഡോ. സാല്‍ബി പോള്‍ ചേന്നോത്ത്, സതീശന് നായര്‍
എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
തുടര്‍ന്ന് ഷെറോട്ടണ്‍ ഹോട്ടലില്‍
വെച്ച് നടന്ന സ്വീകരണത്തിലും അദ്ദേഹം പങ്കെടുത്തു. യോഗത്തിന് ഫോമാ റീജിയണല്‍
വൈസ് പ്രസിഡന്റ് പീറ്റര്‍ കുളങ്ങര, വൈസ് പ്രസിഡന്റ് സ്റ്റാന്‍ലി കളരിക്കമുറി,
ട്രഷറര്‍ ഷാജി എഡ്വേര്‍ഡ് എന്നിവര്‍ നേതൃത്വം നല്കി. കേരളത്തിലെ തിരക്കേറിയ
രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കിടയിലും അദ്ദേഹം പ്രൊഫഷണല്‍ സമ്മിറ്റിന്
എത്തിയതില്‍ ചെയര്മാന് ജോര്‍ജ് ഏബ്രഹാമും, കോ-ചെയര്മാന് ഗ്ലാഡ്സണ്‍ വര്‍ഗീസും
അദ്ദേഹത്തിന് അകമഴിഞ്ഞ നന്ദിയും സ്നേഹവും അറിയിച്ചു.