Image

ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഇടവക പിക്‌നിക് നടത്തി.

പി.പി.ചെറിയാന്‍ Published on 15 June, 2011
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഇടവക പിക്‌നിക് നടത്തി.
ഹൂസ്റ്റണ്‍ : സെന്റ് പീറ്റേഴ്‌സ് സിറിയക്ക് ഓര്‍ത്തഡോക്‌സ് ഇടവകയുടെ പിക്‌നിക് അതിവിപുലമായ പരിപാടികളോടെ ഷുഗര്‍ലാന്റിലുള്ള ലോസ്റ്റ് ക്രീക്ക് പാര്‍ക്കില്‍ വെച്ചു നടത്തി. പിക്‌നിക്കിന്റെ ഉല്‍ഘാടനം ഫാദര്‍ ഏലിയാസ് അരമത്ത് നിര്‍വഹിച്ചു. മുതിര്‍ന്നവരും, കുട്ടികളും, യുവതീയുവാക്കളും സോക്കര്‍, വടംവലി, തുടങ്ങിയ വിവിധ മത്സരങ്ങളില്‍ ആവേശത്തോടെയാണ് പങ്കെടുത്തത്. മത്സരങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് കേരളീയ ഭക്ഷണമായ കപ്പ, മീന്‍കറി, എന്നിവയ്ക്കു പുറമെ ബാര്‍ബിക്യുവും, ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ സദ്യയും പിക്‌നിക്കിനോടനുബന്ധിച്ച് തയ്യാറാക്കിയിരുന്നു.

എല്ലാ ഇടവകകളും സഹകരിച്ച് സംഘടിപ്പിച്ച ഈ പിക്‌നിക്ക് ഇടവക ജനങ്ങള്‍ തമ്മിലുള്ള ഐക്യത്തിനും , സൗഹൃദത്തിനും, ഇടവകയുടെ ആത്മീയ-ഭൗതീക വളര്‍ച്ചയ്ക്ക് ഇടയാകട്ടെ എന്ന് സമാപനത്തോടനുബന്ധിച്ച് നടത്തപ്പെട്ട ചടങ്ങില്‍ ഫാദര്‍ ഷിനോജ് ജോസഫ് ആശംസിച്ചു. സാബു മത്തായി, നിജോ ജേക്കബ്, പോള്‍ മാത്യു, ജിയൊ മാത്യു, എന്നിവര്‍ പിക്‌നിക്ക് സംഘടിപ്പിക്കുന്നതിനും വിജയിപ്പിക്കുന്നതിനും നേതൃത്വം നല്‍കി.
ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഇടവക പിക്‌നിക് നടത്തി.ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഇടവക പിക്‌നിക് നടത്തി.ഹൂസ്റ്റണ്‍ സെന്റ് പീറ്റേഴ്‌സ് ഇടവക പിക്‌നിക് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക