Image

എട്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റ് 5 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

പി.പി.ചെറിയാന്‍ Published on 15 June, 2011
എട്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റ് 5 വയസ്സുകാരന്‍ കൊല്ലപ്പെട്ടു

ഹൂസ്റ്റന്‍: രണ്ടു കുട്ടികളെ ഹോട്ടല്‍ മുറിയില്‍ തനിച്ചാക്കി പിതാവ് പുറത്തുപോയ സമയം എട്ടുവയസ്സുകാരനായ മകന്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് വെടിവെച്ചതിനെ തുടര്‍ന്ന് 5 വയസ്സുള്ള സഹോദരന്‍ കൊല്ലപ്പെട്ടു.

വെടിവച്ചതിനു ശേഷം നിലവിളിച്ച് പുറത്ത് വന്ന മകനേയും കൂട്ടി മുറിയില്‍ പ്രവേശിച്ച പിതാവ് കട്ടിലില്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകനെയാണ് കണ്ടത്. ഉടനെ പോലീസില്‍ അറിയിക്കുകയും, പോലീസ് എത്തുന്നതിനു മുന്‍പ് മരണം സംഭവിച്ചിരുന്നു.
ജൂണ്‍ 14 ചൊവ്വാഴ്ച്ച രാവിലെ 10.30 ന് ഹൂസ്റ്റണ്‍ ഇന്റര്‍ സ്റ്റേറ്റ് 10 ലെ മോട്ടല്‍ 6 ലാണ് സംഭവം നടന്നത്.
കാലിഫോര്‍ണിയായില്‍ നിന്നും ഒരു വര്‍ഷം മുമ്പ് ജോലി അന്വേഷിച്ചാണ് ഈ കുടുംബം ഹൂസ്റ്റണില്‍ എത്തിയത്.
അല്പ നിമിഷങ്ങള്‍ കുട്ടികളെ തനിച്ചാക്കി റൂമിന്റെ വാടക നല്‍കാനായി പിതാവ് പുറത്തുപോയപ്പോള്‍ മുറിയില്‍ സൂക്ഷിച്ചിരുന്ന തോക്ക് കുട്ടികള്‍ എടുത്ത് കളിച്ചപ്പോള്‍ അബദ്ധത്തില്‍ വെടിപൊട്ടിയതാകാം എന്നാണ് ഹൂസ്റ്റണ്‍ പോലീസ് സാര്‍ജന്റ് ബോബി റോബര്‍ട്ട്‌സ് പറഞ്ഞത്. കുട്ടികള്‍ക്ക് ലഭിക്കുന്ന വിധം മുറിയില്‍ തോക്ക് അശ്രദ്ധമായി വെച്ചതിന് പിതാവിനെതിരെ കേസ്സെടുക്കണോ എന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ബാലനേ കുറിച്ചോ, കുടുംബത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

എട്ടുവയസ്സുള്ള സഹോദരന്റെ വെടിയേറ്റ് 5 വയസ്സുകാരന്‍ കൊല്ലപ്പെട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക