Image

എസ്‌.ഐയുടെ മരണം; കൊലപാതകമെന്ന്‌

Published on 15 June, 2011
എസ്‌.ഐയുടെ മരണം; കൊലപാതകമെന്ന്‌
കൊല്ലം: പത്തനംതിട്ട എ.ആര്‍ ക്യാമ്പിലെ എസ്‌.ഐ മര്‍ദനമേറ്റ്‌ മരിച്ചു. സംഭവത്തില്‍ രണ്ട്‌ പേരെ പൊലീസ്‌ കസ്റ്റഡിയിലെടുത്തു. സസ്‌പെന്‍ഷനിലായിരുന്ന എസ്‌.ഐ രാജശേഖരന്‍ നായരാണ്‌ മരിച്ചത്‌. കൊല്ലം ബീച്ച്‌ പൊലീസ്‌ സ്‌റ്റേഷനിലെ എ.എസ്‌.ഐ അജിത്തിന്റെ മര്‍ദനമേറ്റതാണ്‌ മരണ കാരണമെന്ന്‌ സംശയിക്കുന്നതായി പോലീസ്‌ അറിയിച്ചു. ഇന്നലെ രാ്രതി ഇരുവരും പൊലീസ്‌ ക്വാട്ടേഴ്‌സിലെത്തി മദ്യപിക്കുകയും തുടര്‍ന്നുണ്ടായ വാക്ക്‌ തര്‍ക്കത്തില്‍ അജിത്‌ രാജശേഖരന്‍ നായരെ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ അവശനിലയില്‍ കണ്ടെത്തുകയും ആശുപത്രിയില്‍ വെച്ച്‌ മരിക്കുകയുമായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക