Image

സ്വകാര്യത നഷ്‌ടപ്പെടുന്നു; ഫേസ്‌ബുക്കില്‍ നിന്ന്‌ പിന്മാറുന്നു

Published on 15 June, 2011
സ്വകാര്യത നഷ്‌ടപ്പെടുന്നു; ഫേസ്‌ബുക്കില്‍ നിന്ന്‌ പിന്മാറുന്നു
ന്യൂയോര്‍ക്ക്‌: സ്വകാര്യത നഷ്‌ടപ്പെടുന്നുവെന്ന കാരണത്താല്‍ സോഷ്യല്‍ നെറ്റ്‌ വര്‍ക്കായ ഫേസ്‌ബുക്കില്‍ നിന്ന്‌ നിരവധി പേര്‍ പിന്മാറി മറ്റ്‌ സൈറ്റുകളില്‍ അഭയംതേടുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ബ്രിട്ടനില്‍ മാത്രം ഒരു ലക്ഷത്തിലധികം പേരാണ്‌ ഫേസ്‌ബുക്കില്‍ നിന്ന്‌ പിന്മാറിയത്‌. നേരത്തെ അമേരിക്കയില്‍ ഫേസ്‌ബുക്ക്‌ അംഗങ്ങളുടെ എണ്ണം 15.52 കോടിയില്‍ നിന്നു 14.94 കോടിയായി കുറഞ്ഞിട്ടുണ്‌ടെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തു. കാനഡയില്‍ നിന്നുള്ള ഫേസ്‌ബുക്ക്‌ അംഗങ്ങളില്‍ 15 ലക്ഷം പേരുടെ കുറവുണ്‌ടായതായാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. അതേസമയം, റഷ്യ, നോര്‍വേ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിനു പേരാണ്‌ ഫേസ്‌ബുക്കിനെ ഉപേക്ഷിച്ചുപോയത്‌. അതുപോലെതന്നെ ഫേസ്‌ ബുക്കിന്‌ സുരക്ഷാഭീഷണി ഉണെ്‌ടന്ന വാര്‍ത്ത പലരേയും തങ്ങളുടെ അക്കൗണ്‌ട്‌ നീക്കം ചെയ്യാന്‍പ്രേരിപ്പിച്ചിട്ടുണ്‌ട്‌. വ്യാജപ്രൊഫൈലുകളും ഫേസ്‌ബുക്ക്‌ പ്രൊഫൈലുകള്‍ വില്‌പനക്ക്‌ എത്തിയതും ഫേസ്‌ബുക്ക്‌ ആരാധകരെ പരിഭ്രാന്തിയില്‍ ആഴ്‌ത്തിയിരുന്നു. ഇതോടെ ഫേസ്‌ബുക്കിന്റെ ഒരു ബില്യണ്‍ അംഗങ്ങള്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമല്ലാതായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക