Image

ബീഹാറില്‍ ബന്ദ്; റെയില്‍വേ സ്റ്റേഷന് തീയിട്ടു

Published on 16 June, 2011
ബീഹാറില്‍ ബന്ദ്; റെയില്‍വേ സ്റ്റേഷന് തീയിട്ടു
ഗയ: ഇന്ന് ബീഹാറില്‍ മാവോയിസ്റ്റുകള്‍ ആഹ്വാനം ചെയ്ത ബന്ദില്‍ പരക്കെ ആക്രമണം. ഗയയിലെ റെയില്‍വേ സ്‌റ്റേഷനും, ആറ് മൊബൈല്‍ ടവറുകളും മാവോയിസ്റ്റുകള്‍ തീയിട്ടു.നാദൗല്‍ റെയില്‍വേ സ്‌റ്റേഷനില്‍ 25 ഓളം മാവോയിസ്റ്റുകളെത്തി റെയില്‍വേ ജീവനക്കാരെ ബന്ദികളാക്കിയ ശേഷം ബുക്കിംഗ് കൗണ്ടറിനു തീയിട്ടു. ശേഷം ജീവനക്കാരെ മോചിപ്പിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് നാല് മണിക്കൂറോളം റെയില്‍ ഗതാഗതം തടസപ്പെട്ടു. മാവോയിസ്റ്റ് നേതാവ് ജഗദീഷ് മാസ്റ്ററെ അറസ്റ്റ് ചെയ്തതില്‍ രപതിഷേധിച്ചാണ് ബന്ദ് നടത്തുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക