Image

ബോക്‌സിംഗ്‌ താരം പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു

Published on 16 June, 2011
ബോക്‌സിംഗ്‌ താരം പാക്കിസ്ഥാനില്‍ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്‌: പാക്കിസ്ഥാന്റെ ബോക്‌സിംഗ്‌ താരം വെടിയേറ്റ്‌ മരിച്ചു. അബ്രാര്‍ ഹുസൈന്‍ (50) എന്ന താരം മൂന്നുതവണ ഒളിമ്പിക്‌സില്‍ പാക്കിസ്ഥാനെ പ്രതിനിധീകരിച്ചിട്ടുണ്ട്‌. കായികമന്ത്രാലയത്തില്‍ ഡെപ്യൂട്ടി ഡയറക്‌ടറായ ഹുസൈന്‍ ഓഫീസിലേക്ക്‌ വാഹനത്തില്‍ പോകുന്നതിനിടെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ അദ്ദേഹം മരിച്ചു. പോലീസ്‌ അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക