Image

3 ലോറി മോഷ്‌ടിച്ച വിദ്യാര്‍ത്ഥി അറസ്‌റ്റില്‍

Published on 17 June, 2011
3 ലോറി മോഷ്‌ടിച്ച വിദ്യാര്‍ത്ഥി അറസ്‌റ്റില്‍
തൃശൂര്‍: കോളജ്‌ വിദ്യാര്‍ത്ഥി മൂന്നു ലോറികള്‍ മോഷ്ടിക്കുകയും ഒരെണ്ണം പൊളിച്ചുവില്‍ക്കുകയും ചെയ്‌തു. ഇയാളെ തൃശൂര്‍ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ചൂണ്‌ടല്‍ വെണ്ണേങ്ങാട്ട്‌ വീട്ടില്‍ റിന്‍സ്‌ എന്ന മണിക്കുട്ടന്‍(22) ആണ്‌ അറസ്റ്റിലായത്‌ ആഢംബരജീവിതത്തിനു പണം കണെ്‌ടത്താനാണ്‌ ഇയാള്‍ ലോറികള്‍ മോഷ്ടിച്ചത്‌. നഗരത്തിലെ ഒരു കോളജില്‍ ബിസിഎ മൂന്നാംവര്‍ഷ വിദ്യാര്‍ഥിയാണിയാള്‍. നഗരത്തിലെ ലോറി മോഷണങ്ങളെക്കുറിച്ച്‌ അന്വേഷിക്കുന്നതിനിടെയാണ്‌ ഇയാളെ പോലീസ്‌ കുടുക്കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക