Image

സൗദിയില്‍ നിന്ന്‌ നഴ്‌സുമാരെ പിരിച്ചുവിടുന്നു

Published on 17 June, 2011
സൗദിയില്‍ നിന്ന്‌ നഴ്‌സുമാരെ പിരിച്ചുവിടുന്നു
ദമാം: സ്വദേശിവത്‌കരണം നടപ്പാക്കുന്നതുമൂലം സൗദിയില്‍ നിന്ന്‌ നഴ്‌സുമാരെ കൂട്ടമായി പിരിച്ചുവിടുന്നു. ഇക്കഴിഞ്ഞദിവസം അല്‍ജൂഫിലെ സുവൈര്‍ ജനറല്‍ ആശുപത്രിയിലെ 12 മലയാളി നഴ്‌സുമാരെ പിരിച്ചു വിട്ടു. ഒരു മാസത്തിനകം തിരിച്ചു പോകണമെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ജോലി നഷ്‌ടപ്പെട്ടവരില്‍ മൂന്നുപേര്‍ ജിഎന്‍എം കഴിഞ്ഞവരും മറ്റുള്ളവര്‍ ബിഎസ്‌സി നഴ്‌സുമാരുമാണ്‌. ഇവരില്‍ പലരും തെക്കന്‍ ജില്ലകളില്‍ നിന്നുള്ളവരാണ്‌. ഡല്‍ഹിയിലെ വിവിധ റിക്രൂട്ടിങ്‌ ഏജന്‍സികള്‍ വഴിയാണു സൗദിയിലെത്തിയ്‌ത. അവധി കഴിഞ്ഞു തിരിച്ചെത്തിയ ഇവരോടു ജോലിയില്‍ കയറേണ്ടെന്നും രണ്ടു മാസത്തെ ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും വാങ്ങി ഒരുമാസത്തിനകം പിരിഞ്ഞു പോകണമെന്നും അധികൃതര്‍ അറിയിച്ചു. ദോമ അല്‍ ജണ്ടാല്‍ ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ട ഒന്‍പതു മലയാളി നഴ്‌സുമാരില്‍ രണ്ടുപേരെ തിരിച്ചെടുത്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക