Image

മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം Published on 17 June, 2011
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
ഫിലാഡല്‍ഫിയ: മലങ്കര ആര്‍ച്ച്‌ ഡയോസിസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 21 മുതല്‍ 24 വരെ ന്യൂയോര്‍ക്കിലെ ഹഡ്‌സണ്‍വാലി റിസോര്‍ട്ടില്‍ വെച്ച്‌ നടത്തപ്പെടുന്ന 26-മത്‌ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ വെച്ച്‌ നടന്ന രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫില്‍ നിരവധിയാളുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

ഫിലാഡല്‍ഡല്‍ഫിയ സെന്റ്‌ പോള്‍സ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ വെച്ച്‌ നടത്തപ്പെട്ട രജിസ്‌ട്രേഷന്‍ മേള വികാരി റവ.ഫാ. ജോയി ജോണ്‍ ഉദ്‌ഘാടനം ചെയ്‌തു. റവ.ഡോ. പോള്‍ പറമ്പത്ത്‌, സാജു പൗലോസ്‌ സി.പി.എ (ഭദ്രാസന ട്രഷറര്‍), കൗണ്‍സില്‍ അംഗങ്ങളായ ജിജോ ജോസഫ്‌ (രജിസ്‌ട്രേഷന്‍ കോര്‍ഡിനേറ്റര്‍), സാജു പൗലോസ്‌ മാരോത്ത്‌, സെന്റ്‌ പോള്‍സ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌/സത്യവിശ്വാസ സംരക്ഷണ സമിതി കോര്‍ഡിനേറ്റര്‍ ഇ.വി. പൗലോസ്‌ (ദീപം), ഷെവലിയാര്‍ വര്‍ഗീസ്‌ പറമ്പത്ത്‌, ഷെവലിയാര്‍ ഏബ്രഹാം മാത്യു, കുര്യന്‍ കുരുവിള മുത്തേടത്ത്‌, യൂഹാനോന്‍ പറമ്പത്ത്‌, സോണി അലക്‌സ്‌ എന്നിവര്‍ പങ്കുചേര്‍ന്നു.

ന്യൂജേഴ്‌സിയിലെ ലിവിംഗ്‌സ്റ്റണ്‍ സെന്റ്‌ ജയിംസ്‌ സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ദേവാലയത്തില്‍ ആര്‍ച്ച്‌ ബിഷപ്പ്‌ യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി രജിസ്‌ട്രേഷന്‍ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ഇടവക സെക്രട്ടറി ബിഷു പോള്‍, ട്രഷറര്‍ ബിജു കുര്യന്‍ മാത്യു, സാജു പൗലോസ്‌ മാരോത്ത്‌ (കൗണ്‍സില്‍ അംഗം), സിമി ജോസഫ്‌, യല്‍ദോ വര്‍ഗീസ്‌ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

21-ന്‌ വ്യാഴം മുതല്‍ 24-ന്‌ ഞായറാഴ്‌ച വരെ നാലുദിനം നീളുന്ന കണ്‍വെന്‍ഷനില്‍ അദ്ധ്യാത്മിക പ്രഭാഷണങ്ങള്‍, ചര്‍ച്ചാ ക്ലാസുകള്‍, വി.ബി.എസ്‌, യൂത്ത്‌ സെഷന്‍, കള്‍ച്ചറല്‍ പ്രോഗ്രാം എന്നിവയുണ്ടായിരിക്കും.

ബിജു ചെറിയാന്‍ (പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍, മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌) അറിയിച്ചതാണിത്‌.
മലങ്കര ആര്‍ച്ച്‌ ഡയോസിസ്‌ ഫാമിലി കോണ്‍ഫറന്‍സ്‌: രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക