Image

ലാവലിന്‍ കേസില്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശം

Published on 17 June, 2011
ലാവലിന്‍ കേസില്‍ പിണറായിക്ക് കോടതിയുടെ വിമര്‍ശം
കൊച്ചി: ലാവലിന്‍ കേസില്‍ നേരിട്ട് ഹാജരാകാത്തതിന് പിണറായി വിജയനെ കോടതി വിമര്‍ശിച്ചു. ഹാജരാകാതിരിക്കാന്‍ പിണറായി വിജയന്‍ ബോധിപ്പിച്ചകാര്യങ്ങള്‍ മതിയായതല്ലെന്നും സി.ബി.ഐ പ്രത്യേക കോടതി നിരീക്ഷിച്ചു. കോടതി ആവശ്യപ്പെടുന്ന ദിവസം ഹാജരാകാമെന്ന് തുടര്‍ന്ന് പിണറായിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

ഒഴിവാക്കാനാകാത്ത പൊതുയോഗങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് ഹാജരാകാതിരിക്കാന്‍ കാരണമായി കോടതിയെ അറിയിച്ചിരുന്നത്.

ലാവ്‌ലിന്‍ കമ്പനി മുന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോഡ് ട്രയന്റിനെതിരേ വീണ്ടും കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക