Image

ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അന്വേഷണം വേണം: ജസ്റ്റിസ് ഷംസുദീന്‍

Published on 17 June, 2011
ജസ്റ്റിസ് ബാലകൃഷ്ണനെതിരെ അന്വേഷണം വേണം: ജസ്റ്റിസ് ഷംസുദീന്‍
തിരുവനന്തപുരം: ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ജസ്റ്റിസ് പി.കെ ഷംസുദീന്‍ ആവശ്യപ്പെട്ടു.

ബാലകൃഷ്ണനെതിരായ ആരോപണങ്ങള്‍ ജുഡീഷ്യറിയില്‍ സംശയമുണ്ടാക്കിയതായും അദ്ദേഹം പറഞ്ഞു. ഇതെക്കുറിച്ച് സര്‍ക്കാര്‍ തലത്തിലോ സുപ്രീം കോടതി നിയമിക്കുന്ന കമ്മീഷനോ അന്വേഷിക്കണം. ആരോപണങ്ങള്‍ കണക്കിലെടുത്ത് ദേശീയ മനുഷ്യവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം ഒഴിയണം.

സുതാര്യതയാണ് സുപ്രീം കോടതിയുടെ മുഖമുദ്രയെന്നും അതുകൊണ്ടുതന്നെ അദ്ദേഹം സ്വത്ത് വെളിപ്പെടുത്തണമെന്നും ഷംസുദീന്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക