Image

വി.ഡി സതീശനെതിരെ വിജിലന്‍സ്‌ അന്വേഷണം

Published on 17 June, 2011
വി.ഡി സതീശനെതിരെ വിജിലന്‍സ്‌ അന്വേഷണം
തൃശൂര്‍: ഗ്രന്ഥശാലയ്‌ക്ക്‌ നല്‍കിയ ഫണ്ട്‌ ദുരുപയോഗം നടത്തിയെന്ന്‌ ആരോപിച്ച്‌ വി.ഡി. സതീശന്‍ എം.എല്‍.എയ്‌ക്കെതിരേ വിജിലന്‍സ്‌ അന്വേഷണം. പറവൂര്‍ ജില്ലാ കോടതിയുടെ നിയമഗ്രന്ഥ ശാലയുടെ പേരില്‍ എം.എല്‍.എ ഫണ്ടില്‍ നിന്നും ഏഴു ലക്ഷം രൂപ മുടക്കിയെന്നതാണ്‌ സതീശനെതിരായ പരാതി. കെട്ടിടത്തിന്റെ പണി പൂര്‍ത്തിയായപ്പോള്‍ ഗ്രന്ഥശാലക്കുളള അനുമതി നഷ്ടപ്പെടുകയായിരുന്നു. പറവൂര്‍ സ്വദേശി വിജയന്‍പിളളയാണ്‌ ഹര്‍ജി നല്‍കിയത്‌. തൃശൂര്‍ വിജിലന്‍സ്‌ കോടതിയാണ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക