ന്യൂയോര്‍ക്ക്: ലൊസാഞ്ചല്‍സില്‍ സംഘടിപ്പിച്ച ടോപ് ഷെഫ് മാസ്റ്റേഴ്സ്
സീസണില്‍ ഇന്ത്യന്‍ വംശജന് പാചക മത്സരത്തില്‍ ഒന്നാം സമ്മാനം. മുംബൈയില്‍ ജനിച്ച
ഫ്ളോയിഡ് കാര്‍ഡോസ് ഉണ്ടാക്കിയ ഉപ്പുമാവിനാണ് ഒന്നാം സമ്മാനമായ ഒരു ലക്ഷം
ഡോളര്‍ സമ്മാനം ലഭിച്ചത്. ഇപ്പോള്‍ ഇദ്ദേഹം ന്യൂയോര്‍ക്കില്‍ താമസിക്കുന്നു.
ഭക്ഷണവുമായി ബന്ധപ്പെട്ട ഓര്‍മ്മകളെ അടിസ്ഥാനമാക്കിയുണ്ടാക്കിയ റവ-കൂണ് ഉപ്പുമാവ്
ലൊസാഞ്ചല്‍സില്‍ നിന്നും മത്സരത്തിനെത്തിയ മേരി സൂ മില്ലികിന്,
സാന്‍ഫ്രാന്‍സിസ്കോയിലെ ട്രാസി ഡെസ് ജാര്‍ഡിന്‍സ് എന്നിവരെ രണ്ടും മൂന്നും
സ്ഥാനത്ത് നിര്‍ത്തിയാണ് കാര്‍ഡോസ് സമ്മാന ജേതാവായത്.