Image

ബംഗാള്‍ ഉള്‍ക്കടലില്‍ 600 ഓളം പേരെ കാണാതായതായി

Published on 17 June, 2011
ബംഗാള്‍ ഉള്‍ക്കടലില്‍ 600 ഓളം പേരെ കാണാതായതായി
കൊല്‍ക്കത്ത: ശക്തമായ കാറ്റിലും മഴയിലും ബംഗാള്‍ ഉള്‍ക്കടലില്‍ 550 മീന്‍പിടിത്തക്കാരെയും 33 യാത്രക്കാരെയും കാണാതായതായി റിപ്പോര്‍ട്ട്‌. കോസ്റ്റ്‌ഗാര്‍ഡിന്റെ കപ്പലും ചെറുവിമാനവും ഏറെനേരം തിരച്ചില്‍ നടത്തി. ബോട്ടുകള്‍ ബംഗ്ലാദേശ്‌ ഭാഗത്തേക്ക്‌ ഒഴുകിപ്പോയതായാണ്‌ സംശയം. ബംഗാള്‍ സര്‍ക്കാര്‍ ബംഗ്ലാദേശ്‌ സര്‍ക്കാറിന്റെ സഹായം തേടിയിട്ടുണ്ട്‌. തെരച്ചില്‍ തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക