Image

സി എസ്‌ ഐ മധ്യകേരള മഹായിടവകയുമായി ഉറ്റ ബന്ധം:രമേശ്‌ ചെന്നിത്തല

Published on 18 June, 2011
സി എസ്‌ ഐ മധ്യകേരള മഹായിടവകയുമായി ഉറ്റ ബന്ധം:രമേശ്‌ ചെന്നിത്തല
ന്യൂയോര്‍ക്ക്‌: സി എസ്‌ ഐ മധ്യ കേരള മഹായിടവകയുടെ ഉറ്റ സുഹൃത്തായ രമേശ്‌ ചെന്നിത്തല മഹായിടവക ബിഷപ്പ്‌ റൈറ്റ്‌ റവ തോമസ്‌ കെ ഉമ്മന്‍ തിരുമേനിയെ ന്യൂയോര്‍കിലെ സീഫോര്‍ട്ടിലുള്ള സി എസ്‌ ഐ ദേവാലയത്തില്‍ എത്തി സന്ദര്‍ശിച്ചു. ന്യൂയോര്‍ക്ക്‌ സി എസ്‌ഐസഭാ വൈസ്‌ പ്രസിഡന്റും, ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ ചെയര്‍മാനുമായ തോമസ്‌ ടി ഉമ്മനുമായാണ്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ബിഷപ്പ്‌ തോമസ്‌ കെ ഉമ്മനെ സന്ദര്‍ശിക്കുവാന്‍ എത്തിച്ചേര്‍ന്നത്‌.

ഇടവക വികാരി റവ നെബു സ്‌കറിയ, ഡോക്ടര്‍ സുസന്‍ തോമസ്‌,ഷില്ലി നെബു എന്നിവരും തദവസരത്തില്‍ ഉണ്ടായിരുന്നു. സഭയുടെ ആതുര വിദ്യാഭ്യാസ രംഗങ്ങളില്‍ മധ്യ കേരള മഹായിടവക ദീര്‍ഘ വര്‍ഷങ്ങളായി നല്‍കുന്ന മാതൃകാപരമായ നേതൃത്വം പ്രത്യേകം എടുത്തുപറയേണ്ടതാണെന്ന്‌ രമേശ്‌ ചൂണ്ടിക്കാട്ടി.

ബിഷപ്പ്‌ തോമസ്‌ കെ ഉമ്മന്‌ ന്യൂയോര്‍ക്കില്‍ വമ്പിച്ച സ്വീകരണം നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജൂണ്‍ 18 (ശനി) 5 മണിക്കാണ്‌ 3833 സീഫോര്‍ട്ടിലെ ജെറുസലേം അവനു വിലുള്ള സി എസ്‌ ഐ ദേവാലയത്തില്‍ വച്ച്‌ സ്വീകരണ സമ്മേളനം നടക്കുന്നത്‌. വിവിധ സഭാ മേലധ്യ മേലധ്യക്ഷന്‍മാരുള്‍പ്പെടെ നിരവധി കമ്മ്യൂണിറ്റി നേതാക്കള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്‌.
സി എസ്‌ ഐ മധ്യകേരള മഹായിടവകയുമായി ഉറ്റ ബന്ധം:രമേശ്‌ ചെന്നിത്തല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക