Image

പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അമേരിക്കന്‍ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2011
പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അമേരിക്കന്‍ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം
ഒക്ക്‌ലഹോമ: പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ അമേരിക്കന്‍ റീജിയന്‍ പ്രവര്‍ത്തനോദ്‌ഘാടനം ജൂലൈ ഒന്നിന്‌ ഒക്ക്‌ലഹോമ കോക്‌സ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ 29-മത്‌ നോര്‍ത്ത്‌ അമേരിക്കന്‍ പെന്തക്കോസ്‌ത്‌ നാഷണല്‍ കോണ്‍ഫറന്‍സിനോടനുബന്ധിച്ച്‌ നടത്തും. സെക്രട്ടറി കെ.എന്‍. റസലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുയോഗം പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യാ പ്രസിഡന്റ്‌ തോമസ്‌ വടക്കേക്കുറ്റ്‌ ഉദ്‌ഘാടനം ചെയ്യും. 2011-12 കാലഘട്ടത്തിലേക്കുള്ള പുതിയ ഭരണസമിതിയെ യോഗത്തില്‍ തെരഞ്ഞെടുക്കുമെന്ന്‌ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഷാജി മണിയാറ്റ്‌ അറിയിച്ചു.

വിവിധ ചാപ്‌റ്ററുകളില്‍ നിന്നുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കുചേരും. പെന്തക്കോസ്‌ത്‌ സഭാ വിഭാഗങ്ങളുടെ ഐക്യതയ്‌ക്കും, വിശ്വാസ സമൂഹങ്ങളുടെ ഏകീകരണത്തിനും, സാമൂഹിക പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്‌ത്‌ മലയാളികളുടെ ദേശീയ സംഘടനയാണ്‌ പെന്തക്കോസ്‌ത്‌ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ. പെന്തക്കോസ്‌ത്‌ മലയാളികളുടെ ആവശ്യങ്ങള്‍ക്കും, അവകാശങ്ങള്‍ക്കും വേണ്ടി പൊരുതുവാന്‍ പ്രതിജ്ഞാബദ്ധമായ പി.സി.ഐ അസോസിയേഷന്‌ ഇപ്പോള്‍ ന്യൂയോര്‍ക്ക്‌, ഫ്‌ളോറിഡ, ഹൂസ്റ്റണ്‍, ഡാളസ്‌, അറ്റ്‌ലാന്റാ, ടെന്നസി എന്നിവടങ്ങളില്‍ ചാപ്‌റ്ററുകളുണ്ട്‌. നിബു വെള്ളവന്താനം (പി.സി.ഐ മീഡിയ സെക്രട്ടറി) അറിയിച്ചതാണിത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക