Image

ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 26-ജൂലൈ 4 വരെ

ജോയിച്ചന്‍ പുതുക്കുളം Published on 18 June, 2011
ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 26-ജൂലൈ 4 വരെ
ഷിക്കാഗോ: ഷിക്കാഗോ സെന്റ്‌ തോമസ്‌ സീറോ മലബാര്‍ രൂപതയുടെ ഭദ്രാസന ദേവാലയമായ ബല്‍വുഡ്‌ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രല്‍ ഇടവകയില്‍ ഭാരത അപ്പസ്‌തോലനും, ഇടവകയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥനുമായ വി. മാര്‍ത്തോമാശ്ശീഹായുടെ ദുക്‌റാന തിരുനാള്‍ ഭക്ത്യാഢംഭരപൂര്‍വ്വം നടത്തുന്നു.

ജൂണ്‍ 26-ന്‌ ഞായറാഴ്‌ച തിരുനാളിന്‌ തുടക്കമായി കൊടിയേറ്റ്‌ നടത്തപ്പെടും. രൂപതാ വികാരി ജനറാള്‍ റവ.ഡോ. ജോര്‍ജ്‌ മഠത്തിപ്പറമ്പില്‍ അന്നത്തെ പരിപാടികള്‍ക്ക്‌ മുഖ്യകാര്‍മികത്വം വഹിക്കും.

ജൂണ്‍ 27 തിങ്കള്‍ മുതല്‍ 30-ന്‌ വ്യാഴാഴ്‌ച വരെ എല്ലാദിവസവും രാവിലെ 8.30-നും, വൈകിട്ട്‌ 7 മണിക്കും വി. കുര്‍ബാനയുണ്ടായിരിക്കും.

ജൂലൈ 1-ന്‌ വെള്ളിയാഴ്‌ച രാവിലെ 8.30-ന്‌ വി.കുര്‍ബാന ഉണ്ടായിരിക്കും. ഉച്ചകഴിഞ്ഞ്‌ 4.30-ന്‌ ആഘോഷമായ റാസ കുര്‍ബാന നടത്തപ്പെടും. ഇതോടനുബന്ധിച്ച്‌ രൂപതയുടേയും, അഭിവന്ദ്യ ബിഷപ്പ്‌ മാര്‍ ജേക്കബ്‌ അങ്ങാടിയത്തിന്റെ മെത്രാഭിഷേകത്തിന്റേയും പത്താം വാര്‍ഷികവും ആചരിക്കും. നിയുക്ത രൂപതാ വികാരി ജനറാള്‍ റവ.ഫാ. ആന്റണി തുണ്ടത്തില്‍ എം.എസ്‌.ടി മുഖ്യകാര്‍മികത്വം വഹിക്കും. രൂപതാ ചാന്‍സലര്‍ റവ.ഫാ. വിനോദ്‌ മഠത്തിപ്പറമ്പില്‍ തിരുനാള്‍ സന്ദേശം നല്‍കും. 7 മണിക്ക്‌ വര്‍ണ്ണാഭമായ സീറോ മലബാര്‍ നൈറ്റ്‌ അരങ്ങേറും.

ജൂലൈ 2-ന്‌ ശനിയാഴ്‌ച രാവിലെ 8.30-ന്‌ വിശുദ്ധ കുര്‍ബാന, വൈകിട്ട്‌ 4.30-ന്‌ ആഘോഷമായ ദിവയബലി, ലദീഞ്ഞ്‌. റവ.ഫാ. മാത്യു ശാശ്ശേരില്‍ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഡോ. ജോണ്‍ ബ്രിട്ടോ ബര്‍ക്കുമാന്‍സ്‌ തിരുനാള്‍ സന്ദേശം നല്‍കും. വൈകിട്ട്‌ 7 മണിക്ക്‌ പ്രൗഢഗംഭീരമായ തിരുനാള്‍ നൈറ്റ്‌. പ്രസിദ്ധ പിന്നണി ഗായകന്‍ വേണുഗോപാല്‍ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ജൂലൈ 3-ന്‌ ഞായറാഴ്‌ച രാവിലെ 8 മണിക്ക്‌ വി. കുര്‍ബാന. വൈകിട്ട്‌ 4 മണിക്ക്‌ രൂപം വെഞ്ചരിപ്പ്‌. തുടര്‍ന്ന്‌ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടത്തപ്പെടും. രൂപതാ ബിഷപ്പ്‌ അഭിവന്ദ്യ മാര്‍ ജേക്കബ്‌ അങ്ങാടിയത്ത്‌ മുഖ്യകാര്‍മികത്വം വഹിക്കും. റവ.ഫാ. സെബാസ്റ്റ്യന്‍ മുണ്ടയ്‌ക്കല്‍ തിരുനാള്‍ സന്ദേശം നല്‍കും. 6 മണി- ലദീഞ്ഞ്‌, പ്രസുദേന്തി വാഴ്‌ച, അടിമ സമര്‍പ്പണം, തിരുശേഷിപ്പ്‌ വണക്കം തുടങ്ങിയ കര്‍മ്മങ്ങള്‍ നടക്കും.

6.30-ന്‌ വര്‍ണ്ണശബളവും പ്രൗഢഗംഭീരവുമായ പ്രദക്ഷിണം ആരംഭിക്കും. കേരളത്തനിമയില്‍ വസ്‌ത്രധാരണം ചെയ്‌ത ആയിരക്കണക്കിന്‌ വിശ്വാസികള്‍, ഒരു ഡസനിലധികം വരുന്ന വിശുദ്ധന്മാരുടെ തിരുസ്വരൂപങ്ങളും വഹിച്ച്‌, ചെണ്ടമേളങ്ങളുടേയും, ബാന്റുസെറ്റിന്റേയും വര്‍ണ്ണപ്പകിട്ടാര്‍ന്ന നൂറകണക്കിന്‌ മുത്തുക്കുടകളുടേയും, കൊടികളുടേയും അകമ്പടിയോടെ, ദേവാലയത്തിനുപുറത്ത്‌, നഗരവീഥിയിലൂടെ പരമ്പരാഗതരീതിയില്‍ നടത്തപ്പെടുന്ന മനോഹരവും ഭക്തിനിര്‍ഭരവുമായ പ്രദക്ഷിണം ഏവര്‍ക്കും എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരിക്കും. തുടര്‍ന്ന്‌ പ്രാസുദേന്തിയുടെ നേതൃത്വത്തില്‍ വിഭവസമൃദ്ധമായ സ്‌നേഹവിരുന്നും വര്‍ണ്ണാഭമായ കരിമരുന്ന്‌ കലാപ്രകടനവും (വെടിക്കെട്ട്‌) ഉണ്ടായിരിക്കുന്നതാണ്‌.

കേരളത്തില്‍, തിരുനാളിനോടനുബന്ധിച്ച്‌ ദേവാലയവും പരിസരങ്ങളും ദീപാലങ്കാരം നടത്തുന്നതുപോലെ, കേരളത്തനിമയില്‍ നിര്‍മ്മിക്കപ്പെട്ട മനോഹരവും വിശാലവുമായ കത്തീഡ്രല്‍ ദേവാലയം, കേരളത്തില്‍ നിന്നും കൊണ്ടുവരുന്ന ദീപാലങ്കാരവസ്‌തുക്കള്‍ കൊണ്ട്‌ മോടിപിടിപ്പിക്കുന്നതും ഈവര്‍ഷത്തെ പ്രത്യേകതയായിരിക്കും.

ജോസ്‌ -സൂസന്‍ ചാമക്കാലയും കുടുംബങ്ങളുമാണ്‌ ഈവര്‍ഷത്തെ തിരുനാള്‍ ഏറ്റെടുത്തുനടത്തുന്നത്‌.

വികാരി ഫാ. ആന്റണി തുണ്ടത്തില്‍, അസിസ്റ്റന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

വി. തോമാശ്ശീഹായുടെ തിരുനാളില്‍ പങ്കെടുത്ത്‌ വിശുദ്ധന്റെ മധ്യസ്ഥതയാല്‍ ധാരാളം ദൈവാനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ എല്ലാ വിശ്വാസികളേയും വികാരി ഫാ. ആന്റണി തുണ്ടത്തിലും, അസിസ്റ്റിന്റ്‌ വികാരി ഫാ. മാത്യു ശാശ്ശേരിലും, പ്രസിദേന്തിമാരായ ജോസും, സൂസന്‍ ചാമക്കാലയും ക്ഷണിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ചര്‍ച്ച്‌ ഓഫീസ്‌ 708 544 7250, ജോസ്‌ ചാമക്കാല സി.പി.എ 847 370 5673.
ഷിക്കാഗോ മാര്‍ത്തോമാശ്ശീഹാ കത്തീഡ്രലില്‍ ദുക്‌റാന തിരുനാള്‍ ജൂണ്‍ 26-ജൂലൈ 4 വരെ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക