Image

കൈക്കൂലി നല്‍കുന്ന പ്രവണത ജനങ്ങള്‍ തിരുത്തണം. രമേശ് ചെന്നിതല

ബി.അരവിന്ദാക്ഷന്‍ Published on 18 June, 2011
കൈക്കൂലി നല്‍കുന്ന പ്രവണത ജനങ്ങള്‍ തിരുത്തണം. രമേശ് ചെന്നിതല
ന്യൂയോര്‍ക്ക്‌: കേരളത്തിലെ അഴിമതിക്കും കൈക്കൂലിക്കും തുടക്കം സാധാരണ ജനങ്ങളില്‍ നിന്നാണ്‌; ഹോസ്‌പിറ്റലിലും, ഓഫീസുകളിലും, കൈക്കൂലി നല്‍കുന്ന പ്രവണത ജനങ്ങള്‍ നിര്‍ത്തണമെന്ന്‌ കേരളപ്രദേശ്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രസിഡന്റും എം.എല്‍.എ യുമായ ശ്രീ.രമേശ്‌ ചെന്നിതല ന്യൂയോര്‍ക്കില്‍ പ്രസാതിവിച്ചു.

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അഴിമതിയും കൈക്കൂലിയും കുറയ്‌ക്കാന്‍ അടുത്ത ദേശീയപ്രാദേശീക സെന്‍സസ്സില്‍ കൈക്കൂലിയുടേയും അഴിമതിയുടേയും കാര്യം കൂടി ഉള്‍പ്പെടുത്തണമെന്ന ബി.അരവിന്ദാക്ഷന്റെ അഭ്യര്‍ത്ഥനയ്‌ക്ക്‌ മറുപടി പറയുകയായിരുന്നു ശ്രീ.രമേശ്‌ ചെന്നിതല.

അഴിമതിക്ക്‌ വിധേയരാകുന്നവരും കൈക്കൂലി കൊടുക്കേണ്ടി വരുന്നവരും അത്‌ വെളിപ്പെടുത്താന്‍ വിസമ്മതിക്കുന്നതാണ്‌ ഇന്നത്തെ സ്ഥിതിയെന്ന്‌ രമേശ്‌ ചെന്നിതല വിവരിച്ചു.

വരുന്ന സെന്‍സസ്സില്‍ ഔദ്യോഗിക രാഷ്ട്രീയ ബന്ധമില്ലാത്ത 3 വിദ്യാര്‍ത്ഥികളുടെ സംഘത്തെ സെന്‍സസ്സ്‌ സംഘത്തോടൊപ്പം കൈക്കൂലിയുടെ കണക്കെടുപ്പിനായി നിയോഗിക്കുന്ന കാര്യം പരിഗണിക്കാന്‍ ഈ ലേഖകന്‍ ചെന്നിത്തലയോടഭ്യര്‍ത്ഥിച്ചു. ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തില്‍ ശ്രീ.രമേശ്‌ ചെന്നതല ഇക്കാര്യത്തില്‍ ആശങ്ക പ്രകടപ്പിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ അലംഭാവവും ഉദ്യോഗസ്ഥന്മാരുടെ പിടിപ്പുകേടും അന്യസംസ്ഥാന വിദ്യാഭ്യാസ മാഫിയയുടെ ഇടപെടലും സ്വാധീനവും കേരളത്തിലെ വിദ്യാര്‍ത്ഥികളെ വര്‍ഷംതോറും കൂടുതല്‍ കഷ്‌ടപ്പാടിലേക്കും തള്ളിവിടുന്നു. അന്യസംസ്ഥാനങ്ങളില്‍ അഡ്‌മിഷന്‍ പൂര്‍ത്തിയാകുന്നതുവരെ പരീക്ഷാഫലം താമസിപ്പിച്ചും റാങ്ക്‌ ലിസ്റ്റ്‌ പ്രസിദ്ധീകരിക്കാതെയുമുള്ള ഉള്ള സംഭവങ്ങള്‍ കേരളത്തില്‍ മുന്‍കാല യു.ഡി.എഫ്‌ സര്‍ക്കാരിന്റെ കാലത്തും നിലനിര്‍ത്തിയിരുന്നു. ഇതിന്‌ പരിഹാരമായി സ്ഥിരമായ ഒരു വിദ്യാഭ്യാസ കലണ്ടര്‍ അഞ്ചുവര്‍ഷത്തേയ്‌ക്കുള്ളതെങ്കിലും മുന്‍കൂട്ടി ഗവണ്‍മെന്റ്‌ പ്രഖ്യാപിക്കണം. പരീക്ഷാദിനങ്ങളിലെ ബന്ദും പണിമുടക്കും സമരവും നിയമനടപടികളിലൂടെ ഒഴിവാക്കണമെന്ന്‌ ബി. അരവിന്ദാക്ഷന്‍ നിര്‍ദ്ദേശിച്ചു.

എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളുടേയും ഏകോപന മനോഭാവം ഉണ്ടായാല്‍ മാത്രമേ വിദ്യാര്‍ത്ഥികള്‍ അഭിമുഖീകരിക്കുന്ന ഈ ദുസ്ഥിതിയ്‌ക്ക്‌ പരിഹാരം കാണാന്‍ കഴിയൂ എന്ന്‌ ശ്രീ രമേശ്‌ ചെന്നിത്തല പറഞ്ഞു.

സമയക്ലിപ്‌തത: സര്‍ക്കാര്‍ നടപടികള്‍ക്ക്‌ സാധാരണക്കാരന്റെ മേല്‍ നിശ്ചിത സമയം പറയുന്നതുപോലെ ജനങ്ങള്‍ക്ക്‌ ലഭ്യമാക്കേണ്ട സേവനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകളില്‍ സമയക്ലിപ്‌തത നടപ്പിലാക്കുവാന്‍ ഇന്നത്തെ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന്‌ അരവിന്ദാക്ഷന്‍ ആവശ്യപ്പെട്ടു.

കേരളത്തില്‍ ചില കാര്യങ്ങളില്‍ ഇപ്പോള്‍ സമയപരിധി പാലിക്കുന്നുണ്ടെന്ന്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ താമസിയാതെ ഇക്കാര്യത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക്‌ നല്‍കേണ്ട സേവനങ്ങള്‍ക്ക്‌ സമയക്ലിപ്‌തത പാലിക്കുന്നതായും രമേശ്‌ ചെന്നിത്തല വിവരിച്ചു.

ഇ-ഗവേണന്‍സ്‌ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിലൂടെ ജനങ്ങള്‍ക്ക്‌ നീതി കിട്ടുംവിധം കൂടുതല്‍ സംവിധാനം നടപ്പിലാക്കാന്‍ കഴിഞ്ഞേക്കുമെന്ന്‌ ഐ.എന്‍.ഒ.സി ജനറല്‍ സെക്രട്ടറി ജോര്‍ജ്‌ ഏബ്രഹാം വിശദീകരിക്കുകയുണ്ടായി.

ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ കേരള പ്രദേശ്‌ പ്രസിഡന്റും, നസ്സാവ്‌ കൗണ്ടി ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണറും ഡെമോക്രാറ്റിക്‌ പാര്‍ട്ടി വൈസ്‌ ചെയര്‍മാനുമായ ശ്രീ കളത്തില്‍ വര്‍ഗ്ഗീസിന്റെ മന്‍ഹാസെറ്റ്‌ ഹില്ലിലെ വസതിയില്‍ നടന്ന സൗഹൃദവിരുന്നില്‍ പങ്കെടുത്ത്‌ സംസാരിക്കുകയായിരുന്നു ശ്രി രമേശ്‌ ചെന്നിത്തല.

ഐ.എന്‍.ഒ.സി സെക്രട്ടറി ജനറല്‍ ജോര്‍ജ്‌ ഏബ്രഹാം, ജനറല്‍ സെക്രട്ടറി ജയചന്ദ്രന്‍ രാമകൃഷ്‌ണന്‍, ട്രഷറര്‍ ജോസ്‌ ജേക്കബ്‌, എക്‌സിക്യൂട്ടീവ്‌ മെമ്പര്‍മാരായ വര്‍ഗീസ്‌ തെക്കേക്കര, ഗുരുജി ദലീപ്‌ കുമാര്‍, വര്‍ഗീസ്‌ ജോസഫ്‌, സജി ഏബ്രഹാം, റവ. വര്‍ഗീസ്‌ ഏബ്രഹാം, കേരളാ കോണ്‍ഗ്രസ്‌ വൈസ്‌ പ്രസിഡന്റ്‌ ജോര്‍ജ്‌ തോമസ്‌, കളത്തില്‍ ഫിലിപ്പ്‌, ചെറിയാന്‍ അരികുപുറം, പാസ്റ്റര്‍ വിത്സന്‍ ജോസ്‌ തുടങ്ങിയവര്‍ സൗഹൃദവിരുന്നില്‍ പങ്കെടുത്തു.

ജൂണ്‍ 18-ന്‌ ശനിയാഴ്‌ച ശ്രീ രമേശ്‌ ചെന്നിത്തല ന്യൂയോര്‍ക്കില്‍ നിന്ന്‌ ഇന്ത്യയിലേക്ക്‌ യാത്രതിരിക്കും.
കൈക്കൂലി നല്‍കുന്ന പ്രവണത ജനങ്ങള്‍ തിരുത്തണം. രമേശ് ചെന്നിതലകൈക്കൂലി നല്‍കുന്ന പ്രവണത ജനങ്ങള്‍ തിരുത്തണം. രമേശ് ചെന്നിതല
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക