Image

ചലച്ചിത്ര താരം ശ്വേതാ മേനോന്‍ വിവാഹിതയായി

Published on 18 June, 2011
ചലച്ചിത്ര താരം ശ്വേതാ മേനോന്‍ വിവാഹിതയായി
വളാഞ്ചേരി: നടി ശ്വേതാ മേനോന്‍ വിവാഹിതയായി. തൃശ്ശൂര്‍ സ്വദേശി ശ്രീവത്സന്‍ മേനോനാണ് വരന്‍. ശ്വേതയുടെ അച്ഛന്‍ നാരായണന്‍കുട്ടി മേനോന്റെ തറവടായ മലപ്പുറം ജില്ലയിലെ വളാഞ്ചേരിക്കടുത്തു കരേക്കാട്ട് ഇന്ദിരാസദനത്തിനു സമീപത്തെ നെയ്തലപ്പുറത്ത് ശാസ്താ ക്ഷേത്രത്തില്‍ ഇന്നു രാവിലെ പത്തിനും പതിനൊന്നിനും ഇടയിലായിരുന്നു വിവാഹം.
സുഹൃത്തുക്കള്‍ക്കും സിനിമാമേഖലയില്‍ നിന്നുള്ളവര്‍ക്കുമായി പിന്നീട് വിരുന്നൊരുക്കും. വിവാഹത്തോടെ സിനിമ ഉപേക്ഷിക്കില്ലെന്ന് ശ്വേത പറഞ്ഞു.
മുംബൈയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ശ്രീവത്സന്‍ മേനോനും ശ്വേതയും കുറച്ചുകാലമായി പ്രണയത്തിലായിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ഒരു ബഹുരാഷ്ട്ര കമ്പനിയുടെ വൈസ് പ്രസിഡന്റായ ശ്രീവത്സന്‍ മേനോന്‍ വള്ളത്തോളിന്റെ കൊച്ചുമകനാണ് .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക