Image

ദല - കൊച്ചുബാവ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

Published on 18 June, 2011
 ദല - കൊച്ചുബാവ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
പാലക്കാട്: ഈ വര്‍ഷത്തെ ദല-കൊച്ചുബാവ സാഹിത്യപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. കഥാവിഭാഗം-കെ.രാജേന്ദ്രന്റെ കോമണ്‍വെല്‍ത്ത്, കവിതാവിഭാഗത്തില്‍ എം.പി.പവിത്രയുടെ വീണുപോയത്, ഏകാംഗനാടക വിഭാഗത്തില്‍ എം.യു. പ്രവീണിന്റെ കനി എന്നീ രചനകളാണ് പുരസ്‌കാരത്തിനര്‍ഹമായത്. ലേഖനവിഭാഗത്തില്‍ പി.കെ.അനില്‍കുമാറും പുരസ്‌കാരം നേടി.

5001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 25 ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങില്‍ സുകുമാര്‍ അഴീക്കോട് സമ്മാനിക്കുമെന്ന് ദല ഭാരവാഹികള്‍ പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക