Image

ചെന്നൈയില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ നടപടി വരുന്നു

Published on 18 June, 2011
ചെന്നൈയില്‍ സാന്റിയാഗോ മാര്‍ട്ടിനെതിരെ നടപടി വരുന്നു
ചെന്നൈ: കേരളത്തിലെ ലോട്ടറി തട്ടിപ്പിനെ കൂടാതെ ചെന്നൈയില്‍ ഭൂമി തട്ടിപ്പ്‌ നടത്തിയ സാന്റിയാഗോ മാര്‍ട്ടിനെതിരെ നടപടിയെടുക്കാന്‍ ജയലളിത സര്‍ക്കാര്‍ ഒരുങ്ങുന്നു.കോയമ്പത്തൂര്‍, സേലം എന്നിവിടങ്ങളില്‍ മാര്‍ട്ടിന്‍ പലരില്‍നിന്നും വന്‍തോതി ഭൂമി വാങ്ങിക്കൂട്ടിയിരുന്നു. എന്നാല്‍ ഡി.എം.കെ സര്‍ക്കാര്‍ കേസ്‌ ഒതുക്കുയായിരുന്നുവെന്നാണ്‌ ആരോപണം.സേലം സ്വദേശി വി.ജി. ബാലാജിയുടെ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള തന്റെ 5800 സ്‌ക്വയര്‍ ഫീറ്റ്‌ ഭൂമി മാര്‍ട്ടിന്‍ തട്ടിയെടുത്തതായി ബാലാജി കഴിഞ്ഞ ജനുവരിയില്‍ സേലം പൊലീസില്‍ പരാതി നല്‍കി. പൊലീസ്‌ നടപടിയെടുക്കാതിരുന്നതിനാല്‍ അദ്ദേഹം മദ്രാസ്‌ ഹൈകോടതിയെ സമീപിച്ചു. ഡി.എം.കെ സര്‍ക്കാറിലെ പല ഉന്നതര്‍ക്കുവേണ്ടിയും മാര്‍ട്ടിന്‍ ബിനാമിയായി ഭൂമിയിടപാട്‌ നടത്തിയതായും ആരോപണമുണ്ട്‌. ഇത്തരത്തില്‍ ഭൂമി നഷ്ടപ്പെട്ട പലരും പരാതിയുമായി പൊലീസിനെ സമീപിക്കുന്നുണ്ട്‌.ഇതിന്റെ അടിസ്ഥാനത്തിലാണ്‌ മുഖ്യമന്ത്രി ജയലളിത മാര്‍ട്ടിനെതിരേ നടപടിക്കൊരുങ്ങുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക