Image

ശ്വേതാ മേനോന്‍ വിവാഹിതയായി

Published on 19 June, 2011
ശ്വേതാ മേനോന്‍ വിവാഹിതയായി
പ്രശസ്‌ത നടി ശ്വേതാ മേനോന്‍ വിവാഹിതയായി. ശ്രീവല്‍സന്‍ മേനോനാണ്‌ വരന്‍. കവി വള്ളത്തോള്‍ നാരായണ മേനോന്റെ ചെറുമകനും എഡില്‍വൈസ്‌  വൈസ്‌ പ്രസിഡന്റുമാണ്‌ ശ്രീവത്സന്‍. വളാഞ്ചേരിയില്‍ ശ്വേതയുടെ പിതാവിന്റെ തറവാട്ടില്‍ വച്ച്‌ ഇന്നലെ (ശനിയാഴ്‌ച) രാവിലെ 11.20നായിരുന്നു താലികെട്ട്‌. അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമാണു വിവാഹത്തിനു ക്ഷണിച്ചിരുന്നത്‌. രണ്ടാം വിവാഹിതരായ ഇരുവരും കുറെക്കാലമായി പ്രണയബദ്ധരായിരുന്നു. എയര്‍ഫോഴ്‌സില്‍ ഉദ്യോഗസ്‌ഥനായിരുന്ന ടി.വി. നാരായണന്‍കുട്ടിയുടെയും ശാരദയുടെയും ഏകമകളാണ്‌ ശ്വേതാ മേനോന്‍. ശ്രീവല്‍സന്‍ മേനോന്‌ രണ്ട്‌ കുട്ടികളുണ്ട്‌. ശ്വേത കഴിഞ്ഞവര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ്‌ നേടി.
ശ്വേതാ മേനോന്‍ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക