Image

പത്രപ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍: വി.എസ്‌

Published on 19 June, 2011
പത്രപ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ സംഘങ്ങള്‍: വി.എസ്‌
തശൂര്‍: ചില പത്രപ്രവര്‍ത്തകര്‍ ക്വട്ടേഷന്‍ സംഘങ്ങളേപ്പോലെയാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന്‌ പ്രതിപക്ഷനേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍ പറഞ്ഞു.നിക്ഷ്‌പക്ഷമായ മാധ്യമപ്രവര്‍ത്തനം ഇന്നില്ല. കലൈഞ്‌ജര്‍ ടി.വി.യും ദയാനിധിമാരന്റെ സണ്‍ ടി.വി.യും പ്രവര്‍ത്തിക്കുന്നത്‌ അഴിമതിപ്പണംകൊണ്ടാണ്‌. ഇത്തരം മാധ്യമങ്ങള്‍ക്ക്‌ ജനപക്ഷത്തുനിന്ന്‌ സാമൂഹികനീതിക്കുവേണ്ടി പ്രവര്‍ത്തിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഉടമകളുടെ വര്‍ഗരാഷ്ട്രീയതാത്‌പര്യമാണ്‌ പലപ്പോഴും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌. തൃശൂരില്‍ പവനന്‍ അനുസ്‌മരണ സമ്മേളനത്തിന്റെ ഉദ്‌ഘാടനവും പുരസ്‌കാരദാനവും നിര്‍വഹിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക