Image

ഗ്രാമമുഖ്യന്റെ മകനുമായി പ്രണയം; 17-കാരിയെ ചുട്ടുകൊന്നു

Published on 19 June, 2011
ഗ്രാമമുഖ്യന്റെ മകനുമായി പ്രണയം; 17-കാരിയെ ചുട്ടുകൊന്നു
ഗൗതംപൂര്‍: ഗ്രാമമുഖ്യന്റെ മകനുമായി പ്രണയത്തിലായിരുന്ന 17-കാരി പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ചേര്‍ന്ന്‌ കത്തിച്ച്‌ ചാരം കൃഷിയിടത്തില്‍ വിതറി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ്‌ സംഭവം. ബന്ധം ഇഷ്ടപ്പെടാതിരുന്ന മാതാപിതാക്കള്‍ മകളെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചശേഷം ചാരം അവരുടെ കൃഷിയിടത്തില്‍ വിതറി. മൃതശരീരം കത്തിച്ചതിന്റെ ഗന്ധത്തെ ത്തുടര്‍ന്നു ഗ്രാമവാസികള്‍ പോലീസില്‍ വിവരമറിയിക്കുകകയായിരുന്നു. പെണ്‍കുട്ടിയുടെ പിതാവ്‌ ഒളിവിലാണ്‌. മാതാവിനെ അറസ്റ്റ്‌ ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക