Image

ശശിക്കെതിരേ നടപടി തീര്‍ച്ച: പി.കെ.ശ്രീമതി

Published on 19 June, 2011
ശശിക്കെതിരേ നടപടി തീര്‍ച്ച: പി.കെ.ശ്രീമതി
തിരുവനന്തപുരം: സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ശശിക്കെതിരെയുള്ള ലൈംഗികാരോപണത്തില്‍ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്ന്‌ മുന്‍മന്ത്രിയും സിപിഎം സംസ്ഥാനസമിതി അംഗവുമായ പി.കെ.ശ്രീമതി പറഞ്ഞു. ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്നും പാര്‍ട്ടിയുടെ ഏതെങ്കിലും നേതാവ്‌ സദാചാര ലംഘനം നടത്തിയെന്ന്‌ ബോധ്യപ്പെട്ടാല്‍ തീര്‍ച്ചയായും അയാള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ കേന്ദ്ര കമ്മിറ്റിക്കയച്ചിട്ടുണ്ട്‌. സംസ്ഥാന ഘടകത്തിലും നടപടിയുണ്ടാവുമെന്നും അവര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക