Image

വൈദ്യാതാഘാതമേറ്റ്‌ ബാലന്‍ വെന്തുമരിച്ചു

Published on 19 June, 2011
വൈദ്യാതാഘാതമേറ്റ്‌ ബാലന്‍ വെന്തുമരിച്ചു
കൊല്ലം: മ്യൂസിക്‌ ഓര്‍ഗനില്‍ നിന്ന്‌ ഷോക്കേറ്റ്‌ ബാലന്‍ വെന്തുമരിച്ചു. കൊല്ലം കാവനാട്‌മുല്ലശ്ശേരിയില്‍ ജോസ്‌ ഡി.നസ്‌റത്തിന്റെയും ആനി ജോസിന്റെയും ഏകമകന്‍ ആഷ്‌ലി ജോസ്‌ (7) ആണ്‌ മരിച്ചത്‌. ഇന്ന്‌ രാവിലെ ഒന്‍പതരയോടെ സ്വന്തം വീട്ടിലാണ്‌ സംഭവം. മ്യൂസിക്‌ കീ ബോര്‍ഡിന്റെ വയര്‍ പ്ലഗ്ഗില്‍ കൊടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടമുണ്ടായത്‌. കീ ബോര്‍ഡിന്റെ വയര്‍ മാറി ഘടിപ്പിച്ചതാണ്‌ അപായകാരണമെന്നറിയുന്നു. തങ്കശ്ശേരി ഇന്‍ഫന്റ്‌ ജീസസ്‌ സ്‌കൂളിലെ രണ്ടാം ക്ലാസ്‌ വിദ്യാര്‍ഥിയാണ്‌ ആഷ്‌ലി. ആഷ്‌ലിയുടെ പിതാവ്‌ ജോസ്‌ ഗള്‍ഫിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക