Image

മാനേജ്‌മെന്റുകള്‍ വോട്ടുബാങ്കുകളല്ല: അഴീക്കോട്‌

Published on 19 June, 2011
മാനേജ്‌മെന്റുകള്‍ വോട്ടുബാങ്കുകളല്ല: അഴീക്കോട്‌
കണ്ണൂര്‍: സ്വാശ്രയ മാനേജ്‌മെന്റുകള്‍ വോട്ടുബാങ്കുകളല്ലെന്ന്‌ പ്രശസ്‌ത സാഹിത്യകാരന്‍ സുകുമാര്‍ അഴീക്കോട്‌ വ്യക്തമാക്കി. അവര്‍ വെറും നിഴലുകള്‍ മാത്രമാണ്‌. അവരെ ഭയപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെന്ന്‌ പറഞ്ഞ്‌ പലതും കൈക്കലാക്കുന്നത്‌ സര്‍ക്കാര്‍ കീഴടങ്ങിയെന്ന ധാരണ മൂലമാണ്‌. ഇന്റര്‍ചര്‍ച്ച്‌ കൗണ്‍സില്‍, എംഇഎസ്‌ ഇവയൊക്കെ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കയാണെന്നും മാധ്യമപ്രവര്‍ത്തകരോട്‌ അദ്ദേഹം പറഞ്ഞു. ലീഗിന്‌ വിദ്യാഭ്യാസ വകുപ്പ്‌ വിട്ടുനല്‍കിയത്‌ ശരിയല്ല. മുണ്ടശ്ശേരി മാഷ്‌ ശക്തമായ ധീരമായ നടപടികളെടുത്തിരുന്നു. അതുകൊണ്ട്‌ തന്നെ അന്ന്‌ മാനേജ്‌മെന്റുകള്‍ ദുര്‍ബലവുമായിരുന്നു. എന്നാല്‍ ഇന്ന്‌ സര്‍ക്കാരിന്റെ ദുര്‍ബലതയില്‍ പിടിച്ചാണ്‌ മാനേജ്‌മെന്റുകള്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക