Image

പീഡനശ്രമം തടഞ്ഞ 14-കാരിയുടെ കണ്ണ്‌ കുത്തിപ്പൊട്ടിച്ചു

Published on 19 June, 2011
പീഡനശ്രമം തടഞ്ഞ 14-കാരിയുടെ കണ്ണ്‌ കുത്തിപ്പൊട്ടിച്ചു
ഗുര്‍സഹൈഗഞ്ച്‌: ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത ഗുര്‍സഹൈഗഞ്ചില്‍ പീഡനശ്രമം തടയാന്‍ ശ്രമിച്ച പതിനാലുകാരിയുടെ കണ്ണ്‌ രണ്ട്‌ യുവാക്കള്‍ ചേര്‍ന്ന്‌ കുത്തിപ്പൊട്ടിച്ചു. കണ്ണിന്‌ ഗുരുതമായി പരിക്കേറ്റ പെണ്‍കുട്ടിയുടെ ഒരു കണ്ണിന്റെ കാഴ്‌ച നഷ്ടപ്പെട്ടു. സംഭവത്തില്‍ രണ്ടുയുവാക്കളെ പോലീസ്‌ അന്വേഷിച്ചുവരുന്നു. യുവാക്കള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ രക്ഷപ്പെടാന്‍ വേണ്ടി കുട്ടി ഒച്ചവെച്ചപ്പോള്‍ അക്രമികള്‍ അവളുടെ കണ്ണില്‍ കത്തി കൊണ്ട്‌ കുത്തി. ഇടത്‌ കണ്ണില്‍ കത്തി തുളഞ്ഞ്‌ കയറിയിട്ടുണ്ട്‌. വലത്‌ കണ്ണിന്‌ സാരമായ പരിക്കേല്‍പിക്കുകയും ചെയ്‌തു. വിദഗ്‌ധ ചികിത്സയ്‌ക്കായി പെണ്‍കുട്ടിയെ കാണ്‍പൂരിലേക്ക്‌ മാറ്റിയതായി കാണ്‍പൂര്‍ എസ്‌.പി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക