Image

തൃപ്പൂണിത്തുറ സ്വദേശി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു

Published on 19 June, 2011
തൃപ്പൂണിത്തുറ സ്വദേശി ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു
ബാംഗ്ലൂര്‍: തൃപ്പൂണിത്തുറ സ്വദേശി യുവാവ്‌ ബാംഗ്ലൂരില്‍ വാഹനാപകടത്തില്‍ മരിച്ചു. തൃപ്പൂണിത്തുറ വൈലോപ്പിള്ളി രാം സരോജില്‍ സതീഷിന്റെ മകന്‍ വിനയ്‌ പത്മനാഭനാണ്‌ (26)മരിച്ചത്‌. വിനയ്‌ ഓടിച്ചിരുന്ന ബൈക്ക്‌ നിയന്ത്രണംവിട്ട്‌ റോഡിലെ ഡിവൈഡറില്‍ ഇടിച്ചാണ്‌ അപകടം. അപകടത്തില്‍ കൂടെ യാത്രചെയ്‌തിരുന്ന സുഹൃത്ത്‌ ബാംഗ്ലൂര്‍ സ്വദേശി സാപ്പയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക