Image

കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Published on 20 June, 2011
കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ടു ജി സ്‌പെക്ട്രം അഴിമതി കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന രാജ്യസഭാ എം.പി കനിമൊഴിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. സി.ബി.ഐ പ്രത്യേക കോടതിയും
ഡല്‍ഹി ഹൈകോടതിയും ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഇരുവരും സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതോടൊപ്പം കൂട്ടുപ്രതിയായ കലൈഞ്ജര്‍ ടി.വി എം.ഡി ശരത് കുമാറിന്റെ ജാമ്യാപേക്ഷയും സുപ്രീംകോടതി തള്ളിയിരുന്നു. രാഷ്ട്രീയ രംഗത്ത് ഉന്നത സ്വാധീനമുളള ഇരുവര്‍ക്കും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കുമെന്നും സി.ബി.ഐ കോടതി അറിയിച്ചു. 200 കോടി രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണമുള്ളത്. ജസ്റ്റിസ് ജി.എസ്. സിങ്‌വിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക