Image

ഒബാമ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചു

Published on 20 June, 2011
ഒബാമ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചു
ന്യൂയോര്‍ക്ക്‌: 2012-ല്‍ നടക്കുന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രസിഡന്റ്‌ ബരാക്ക്‌ ഒബാമ തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചു. ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ എന്നിവയിലൂടെയാണ്‌ ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ പ്രചാരണം ആരംഭിച്ചത്‌. സോഷ്യല്‍ സൈറ്റുകളിലൂടെ ലക്ഷക്കണക്കിനു അനുയായികളെ സമ്പാദിക്കാനാകുമെന്ന വിശ്വാസത്തിലാണ്‌ ഓണ്‍ലൈന്‍ പ്രചാരണത്തിനു ഒബാമ വളരെനേരത്തെ തന്നെ തുടക്കംകുറിച്ചത്‌. ഒബാമയുടെ ട്വിറ്റര്‍ അക്കൗണ്ടിനെ 86.7 ലക്ഷം പേരാണ്‌ പിന്തുടരുന്നത്‌. അതിനാല്‍ തന്നെ തന്റെ വിജയം സുനിശ്ചിതമെന്ന്‌ ഒബാമ കരുതുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക