Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ ഗ്രാജുവേഷന്‍ വര്‍ണാഭം

ജോസ്‌ മാളേയ്‌ക്കല്‍ Published on 20 June, 2011
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ  ഗ്രാജുവേഷന്‍ വര്‍ണാഭം
ഫിലാഡല്‍ഫിയ: സെന്റ്‌ തോമസ്‌ സീറോമലബാര്‍ കത്തോലിക്കാ ദേവാലയത്തിലെ മതബോധനസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥികളുടെ വര്‍ണശബളമായ ബിരുദദാന ചടങ്ങ്‌ പിതൃദിനമായ ജൂണ്‍ 19 ഞായറാഴ്‌ച്ച നടന്നു.

മതബോധനസ്‌കൂളില്‍ ഒന്നാം ക്ലാസുമുതല്‍ പന്ത്രണ്ടാം ക്ലാസുവരെ ചിട്ടയായ മതപഠനപരിശീലനത്തിലൂടെ 18 കുട്ടികള്‍ നിര്‍ദ്ദിഷ്‌ഠ പാഠ്യപദ്ധതി പൂര്‍ത്തിയാക്കി ഡിപ്ലോമ കരസ്ഥമാക്കി. ഞായറാഴ്‌ച്ച ദിവ്യബലിക്കുശേഷം നടന്ന ലളിതമായ ചടങ്ങില്‍ തൃശൂര്‍ അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ റാഫേല്‍ തട്ടില്‍ പിതാവ്‌ കുട്ടികളെ ആശീര്‍വ്വദിച്ചു ബിരുദം നല്‍കി. 14 വര്‍ഷത്തോളം നിരന്തരമായി സഭാപരമായ കാര്യങ്ങള്‍ പാഠ്യപദ്ധതിപ്രകാരം പൂര്‍ത്തിയാക്കി ഗ്രാജുവേറ്റുചെയ്‌ത 18 കുട്ടികളെയും പിതാവ്‌ അഭിനന്ദിച്ചു.

അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന കുട്ടികള്‍ തങ്ങളുടെ വിശ്വാസപൈതൃകവും, പാരമ്പര്യങ്ങളും അമേരിക്കന്‍ മണ്ണിലും കേരളത്തിലേപ്പോലെ തന്നെ അഭംഗുരം കാത്തുസൂക്ഷിക്കുന്നതില്‍ ഇടവക വികാരി റവ. ഫാ. ജോണ്‍ മേലേപ്പുറം സംതൃപ്‌തി പ്രകടിപ്പിച്ചു. അകില്‍ കളപറംബത്ത്‌, അന്‍ജന തോമസ്‌, ചിന്‍സു ഷാജന്‍, കാരോളിന്‍ ജോര്‍ജ്‌, ജിയോ വര്‍ക്കി, റോഷ്‌ റോയി, ഷെയിന്‍ മോഡി, ടില്‍ഡ മന്നാട്ട്‌, ഡെന്നിസ്‌ മന്നാട്ട്‌, കിരണ്‍ തലോടി, സൂര്യ പടിഞ്ഞാറെക്കുറ്റ്‌, ജിമ്മി കുന്നേല്‍, മെറില്‍ മിറ്റത്താനി, നിക്കി ജെയിംസ്‌, ഷാനന്‍ സെബാസ്റ്റ്യന്‍, ഷോണ്‍ മൈക്കിള്‍ എന്നിവരാണു ബിരുദത്തിനര്‍ഹരായവര്‍.

പ്രിന്‍സിപ്പല്‍ ട്രസ്റ്റി പി. എസ്‌. തോമസ്‌, പി. ടി. എ. പ്രസിഡന്റ്‌ സാജു പോള്‍ എന്നിവര്‍ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക്‌ ആശംസകളര്‍പ്പിച്ചു. ഗ്രാജുവേറ്റ്‌സിന്റെ പ്രതിനിധികളായി വാലിഡിക്ടോറിയന്‍ മിതിന്‍ തോമസ്‌, സ്‌കൂള്‍ കൗണ്‍സില്‍ പ്രസിഡന്റ്‌ കിരണ്‍ തലോടി എന്നിവര്‍ പ്രസംഗിച്ചു. മതബോധനസ്‌കൂള്‍ ഡയറക്ടര്‍ ഡോ. ജെയിംസ്‌ കുറിച്ചി സ്വാഗതം പറഞ്ഞു. 12 ാം ക്ലാസ്‌ ടീച്ചര്‍ ജോസ്‌ മാളേയ്‌ക്കല്‍ ബിരുദദാനചടങ്ങിനായി ഗ്രാജുവേറ്റ്‌സിനെ സദസിനു പരിചയപ്പെടുത്തി. വാലിഡിക്ടോറിയന്‍ മിതിന്‍ തോമസിനെ ഡോ. ജോസിന്‍ ജെയിംസ്‌ ഏര്‍പ്പെടുത്തിയ ജോസഫ്‌ കാഞ്ഞിരക്കാട്ടു മെമ്മോറിയല്‍ സ്‌കോളര്‍ഷിപ്‌ തദവസരത്തില്‍ റാഫേല്‍ പിതാവു നല്‍കി ആദരിച്ചു. എസ്‌. എം. സി. സി. ഫിലാഡല്‍ഫിയ ചാപ്‌റ്റര്‍ ഏര്‍പ്പെടുത്തിയ എസ്‌. എ. ടി കാഷ്‌ അവാര്‍ഡിനു റോഷ്‌ റോയി, മിതിന്‍ തോമസ്‌ എന്നിവര്‍ അര്‍ഹരായി. ചടങ്ങിനോടനുബന്ധിച്ച്‌ പ്രീ കെ, കിന്റര്‍ഗാര്‍ട്ടന്‍ കുട്ടികള്‍ അവതരിപ്പിച്ച ആക്‌ ഷന്‍ സോങ്ങ്‌ വളരെ ഹൃദ്യമായിരുന്നു.

സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരായ ഡോ. ജെയിംസ്‌ കുറിച്ചി, ജോസ്‌ മാളേയ്‌ക്കല്‍, ജോസഫ്‌ കെ. ജെയിംസ്‌, ഡോ. ബ്ലസി മെതിക്കളം, എലിസബത്ത്‌ മാത്യൂസ്‌, സില്‍വി ജോര്‍ജ്‌, മെര്‍ലി പാലത്തിങ്കല്‍ എന്നിവരും ട്രസ്റ്റിമാരായ എബ്രാഹം മുണ്ടക്കല്‍, പി. എസ്‌. തോമസ്‌, ജോര്‍ജ്‌ തറക്കുന്നേല്‍, ടോമി അഗസ്റ്റിന്‍ എന്നിവരും പരിപാടികള്‍ ക്രമീകരിക്കുന്നതില്‍ സഹായിച്ചു. ആല്‍ഫി താഴത്തേല്‍ എം. സി യായിരുന്നു. സെലിന്‍ ഓലിക്കലിന്റെ നേതൃത്വത്തില്‍ മദേഴ്‌സ്‌ ഫോറം തയാറാക്കിയ സ്‌നേഹവിരുന്ന്‌ എല്ലാവരും ആസ്വദിച്ചു.
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ  ഗ്രാജുവേഷന്‍ വര്‍ണാഭം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക