Image

ബാബാ രാംദേവിന്റെ ട്രസ്റ്റിന്‌ സുപ്രീംകോടതി നോട്ടീസ്‌

Published on 20 June, 2011
ബാബാ രാംദേവിന്റെ ട്രസ്റ്റിന്‌ സുപ്രീംകോടതി നോട്ടീസ്‌
ന്യൂഡല്‍ഹി: അഴിമതിപ്പണത്തിനെതിരേ നിരാഹാരം നടത്തി വിവാദമുണ്ടാക്കിയ യോഗാചാര്യന്‍ ബാബാ രാംദേവിന്റെ ഭാരത്‌ സ്വാഭിമാന്‍ ട്രസ്റ്റിന്‌ സുപ്രീംകോടതി നോട്ടീസ്‌. ന്യൂഡല്‍ഹിയിലെ യോഗ ക്യാമ്പ്‌ നിരാഹാര വേദിയാക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്‌. ജസ്റ്റിസ്‌ പി. സദാശിവം, എ.കെ പട്‌നായിക്‌ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റെതാണ്‌ നടപടി.5000 പേര്‍ക്ക്‌ ക്യാമ്പ്‌ നടത്താന്‍ അനുവാദം നല്‍കിയ രാംലീല മൈതാനിയില്‍ 65,000 പേരാണ്‌ എത്തിയിരുന്നത്‌. യോഗ നടത്താന്‍ മാത്രമാണ്‌ സ്ഥലം അനുവദിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക