Image

മൂലമറ്റം പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു

Published on 20 June, 2011
മൂലമറ്റം പവര്‍ഹൗസില്‍ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു
മൂലമറ്റം: ഇടുക്കിയിലെ മൂലമറ്റം പവര്‍ഹൗസിലെ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു. ഇന്ന്‌ ഉച്ചയോടെയാണ്‌ ട്രാന്‍സ്‌ഫോര്‍മര്‍ പൊട്ടിത്തെറിച്ചു തീപിടുത്തമുണ്ടായത്‌. അപകടത്തില്‍ രണ്ട്‌ വനിതാ എന്‍ജിനിയര്‍മാര്‍ക്ക്‌ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസി. എക്‌സിക്യൂട്ടീവ്‌ എന്‍ജിനിയര്‍ മെറിന്‍, സബ്‌ എന്‍ജിനിയര്‍ കെ.എസ്‌. പ്രഭ എന്നിവര്‍ക്കാണ്‌ പരുക്കേറ്റത്‌.  ഇതേതുടര്‍ന്ന്‌ അഞ്ചാമത്തെ ജനറേറ്റര്‍ തകരാറിലായി. അഗ്നിബാധയെ തുടര്‍ന്ന്‌ പവര്‍ഹൗസിലെ വൈദ്യുതി ഉത്‌പാദനം നിര്‍ത്തിവച്ചു. ഇവിടെ നിന്നാണ്‌ കേരളത്തിന്‌ വേണ്ട വൈദ്യുതിയുടെ എഴുപത്‌ ശതമാനവും ഉത്‌പാദിപ്പിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക