Image

അമ്മയെ അപമാനിച്ചത്‌ ചോദ്യം ചെയ്‌ത ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

Published on 20 June, 2011
അമ്മയെ അപമാനിച്ചത്‌ ചോദ്യം ചെയ്‌ത ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍
ന്യൂയോര്‍ക്ക്‌: തന്റെ അമ്മയെ അപമാനിക്കാന്‍ ശ്രമിച്ച ചൈനാക്കാരനെ വിലക്കിയ മകനേയും പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. ന്യൂയോര്‍ക്കിലെ ക്വീന്‍സ്‌ തെരുവില്‍ വച്ച്‌ അമ്മയെ അസഭ്യം പറയുകയും മുഖത്തു തുപ്പുകയും ചെയ്‌ത ചൈനക്കാരനില്‍ നിന്നും അമ്മയുടെ രക്ഷക്കെത്തിയ ഇന്ത്യന്‍വംശജനായ മകന്‍ സൊറാബ്‌ തുക്‌റാലാണ്‌ അറസ്റ്റിലായത്‌. ഏഷ്യന്‍ ഫുഡ്‌ കമ്പനി ഉടമയായ സുഷമയെ ആണ്‌ ചൈനക്കാരന്‍ അപമാനിച്ചത്‌. പൊലീസ്‌ ചൈനീസ്‌ പൗരനോടൊപ്പം അയാളെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച്‌ പൊലീസ്‌ സൊറാബിനെക്കൂടി പിടികൂടുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക