Image

പ്രവാസി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം: രമേശ്‌

Published on 20 June, 2011
പ്രവാസി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം: രമേശ്‌
ന്യൂയോര്‍ക്ക്‌: പ്രവാസി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരുമയോടെ പ്രവര്‍ത്തിക്കുവാന്‍ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല ആഹ്വാനം ചെയ്‌തു. ഓവര്‍സീസ്‌ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്‌ നോര്‍ത്ത്‌ അമേരിക്ക ചെയര്‍മാന്‍ തോമസ്‌ ടി ഉമ്മന്‍, ഐ.ഓ.സി പ്രസിഡന്റ്‌ പോള്‍ കറുകപള്ളില്‍ തോമസ്‌ കോശി, ജോസഫ്‌ കോയിപുറം തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൂടിയ പ്ര ത്യേക യോഗത്തിലാണ്‌ യഥാര്‍ത്ഥ കോണ്‍ഗ്രസ്‌ അനുഭാവികള്‍ ഒരുമയോടെ നില്‍ക്കുവാന്‍ രമേശ്‌ അഭ്യര്‌തിച്ചത്‌. ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ എല്ലാവരെയും ഉള്‍കൊള്ളുവാന്‍ വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനം ആണെന്ന്‌ രമേശ്‌ ചൂണ്ടികാട്ടി.

അമേരിക്കയിലെ പ്രവാസി കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുവാന്‍ അദ്ദേഹം തോമസ്‌ ടി ഉമ്മനോടും പോള്‍ കറുകപ്പള്ളിയോടും നിര്‍ദേശിച്ചു.
പ്രവാസി കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ഒരുമയോടെ പ്രവര്‍ത്തിക്കണം: രമേശ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക